പാറ്റ്ന: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുട്ടിയെ രണ്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു. ബീഹാറിലെ ഗോവിന്ദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഖുശ്ബു ഖതുന്‍ എന്ന 19കാരിയെയാണ് കുഴിച്ചു മൂടിയത്. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം ഖുശ്ബു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു.
അമിത് ഷാ എന്ന പ്രാദേശിക ബിസിനസുകാരനുമായി ഉണ്ടായ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ഖുശ്ബുവിനെ ജീവനോടെ കുഴിച്ചു മൂടിയത്. ചന്തയില്‍ നിന്നും മടങ്ങി വരുന്ന വഴിക്ക് യുവതിയെ ആക്രമിക്കുകയും മൂന്നടി ആഴമുള്ള കുഴിയിലേക്ക് തള്ളിയിട്ട ശേഷം മണ്ണിട്ട് മൂടുകയുമായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും മകള്‍ മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ പിതാവ് മുഹമ്മദ് അസിം അന്‍സാരിയും മാതാവ് സജ്ജ്‌ന ഖതുനുമാണ് മകളെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്.കുഴി മണ്ണിട്ട് മൂടിയിരിക്കുന്നത് കണ്ട് സംശയം തോന്നിയാണ് അവര്‍ പരിശോധന നടത്തിയത്. ഉടന്‍ തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടി കുഴി മാന്തി യുവതിയെ പുറത്തെടുക്കുകയായിരുന്നു. പുറത്തെത്തിച്ച യുവതി ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.