ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഗുസ്തിയില്‍ സാക്ഷി മാലിക്കിന് വെങ്കലം..

റിയോ :ഒളിംപിക്സില്‍ സ്വര്‍ണ്ണത്തിലും വില വരുന്ന മെഡല്‍ നേട്ടം . വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് വെങ്കലം. കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയെ 5-8ന് പരാജയപ്പെടുത്തിയാണ് സാക്ഷി വെങ്കലം നേടിയത്. 5-0ന് പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് സാക്ഷി മല്‍സരം കൈപ്പിടിയിലൊതുക്കിയത്.
റെപ്പഷാഗെ റൗണ്ടില്‍ മംഗോളിയയുടെ പുറവദോര്‍ജ് ഓര്‍ക്കോനെ പരാജയപ്പെടുത്തിയാണ് (3-12) സാക്ഷി വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. നേരത്തെ റഷ്യയുടെ വലേറിയ കോബലോവയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷി പരാജയപ്പെട്ടിരുന്നു. എന്നാല്‍ വലേറിയ ഫൈനലിലേക്ക് മുന്നേറിയതോടെ സാക്ഷിയ്ക്ക് റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.

Top