ബംഗളുരു: എ ടീമുകളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക്65 റണ്‍സിന്റെ തോല്‍വി.ബാറ്റിംഗിലും ബൌളിംഗിലും ഒരുപോലെ തിളങ്ങിയ നാസിര്‍ ഹൊസൈനാണ് ഇന്ത്യയെ തകര്‍ത്തത്. ഹൊസൈന്റെ സെഞ്ചുറി (പുറത്താകാതെ 102) മികവില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗഌദേശ് എട്ടു വിക്കറ്റിനു 252 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.2 ഓവറില്‍ 187 റണ്‍സിനു ഓള്‍ഔട്ടായി. ലിറ്റണ്‍ ദാസ് (45), അനാമുള്‍ ഹഖ് (34), സൌമ്യ സര്‍ക്കാര്‍ (24) എന്നിവര്‍ നാസിര്‍ ഹൊസൈനു മികച്ച പിന്തുണ നല്കി. ഇന്ത്യയ്ക്ക് വേണ്ടി റിഷി ധവാന്‍ മൂന്നും കരണ്‍ ശര്‍മ രണ്ടും വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ നിരയില്‍ 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഉന്‍മുക് ചന്ദ് മാത്രമാണ് പൊരുതിയത്. മനീഷ് പാണ്ഡെ 36 റണ്‍സും ഗുര്‍കീരത് സിംഗ് 34 റണ്‍സും നേടി.സഞ്ജു വി. സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തിനു പുറത്തായി.