പാക്കിസ്ഥാന്‍ ഭീകരര്‍ക്കായി ചെലവഴിക്കുന്നത് കോടികള്‍; യുഎന്നില്‍ തിരിച്ചടിച്ച് ഇന്ത്യ . ഉറി ഭീകരാക്രമണത്തില്‍ വീഴ്ചയെന്ന് പരീകര്‍

ന്യൂയോര്‍ക്ക്: പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്നും ഭീകരര്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന രാജ്യമാണെന്നും ഇന്ത്യ യുഎന്‍ പൊതുസഭയില്‍ പറഞ്ഞു.യുഎന്‍ ഭീകരരായി പ്രഖ്യാപിച്ചവര്‍ പോലും പാകിസ്താന്‍ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുകയാണെന്നും പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യക്കായി യുഎന്നില്‍ സംസാരിച്ച സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കീയുര്‍ റഹ്മാന്‍ ലഖ്‌വി പാകിസ്താനില്‍ കഴിയുകയാണന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ വീണ്ടും വാഴ്ത്തിയാണ് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളന വേദിയില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ശെരീഫ് പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ വക്താവും രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാണിയെ മഹത്വവത്കരിക്കാനുളള വേദിയായി യുഎന്നിനെ മാറ്റുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ചെയ്തതെന്നാണ് വിദേശകാര്യ വ്യക്താവ് വികാസ് സ്വരൂപ് പറഞ്ഞിരുന്നു.

ഐക്യരാഷ്ട്ര സഭയില്‍ ബുര്‍ഹാന്‍ വാണിയെ പാകിസ്താന്‍ പ്രധാനമന്ത്രി പുകഴ്ത്തിയത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞിരുന്നു. ചര്‍ച്ചയും ഭീകരവാദവും ഒരേസമയം നടക്കില്ല. ഇന്ത്യക്ക് സ്ഥിരതയുളള നിലപാടാണുളളതെന്നും ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ ഇതുവരെ മുന്‍കൈ എടുത്തിട്ടില്ലെന്നും സഹമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

 

 

അതേസമയം  ഉറി സൈനികകേന്ദ്രത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ വീഴ്ച സമ്മതിച്ചു. ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്ന് പരീകര്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതിന്‍െറ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തീര്‍ച്ചയായും ജാഗ്രതാപൂര്‍വം കൈകാര്യംചെയ്യേണ്ട വിഷയമാണത്. ചില കാര്യങ്ങളില്‍ വീഴ്ച സംഭവിക്കുകയും അത് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, വീണ്ടുമത് ആവര്‍ത്തിക്കുന്നില്ളെന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.

എവിടെയാണ് പിഴച്ചതെന്ന് തീര്‍ച്ചയായും കണ്ടത്തെും. തെറ്റുപറ്റാന്‍ പാടില്ളെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. തന്‍െറ ജീവിതത്തില്‍ 100 ശതമാനം മികവു വരുത്താന്‍ ശ്രദ്ധിക്കാറുമുണ്ട്. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നില്ളെന്ന് രാജ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ഉറിയില്‍ ത്രിതല സംവിധാനം മറികടന്ന് ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ കഴിഞ്ഞ ഗുരുതര വീഴ്ചക്ക് സൈന്യവും പ്രതിരോധമന്ത്രിയും കടുത്ത വിമര്‍ശം നേരിടുമ്പോഴാണ് പരീകറുടെ ഈ പരാമര്‍ശം. ഭീകരാക്രമണത്തോട് എങ്ങനെ ഇന്ത്യ പ്രതികരിക്കണമെന്ന ചോദ്യത്തിന്, എന്താണ് ചെയ്യാന്‍ പോകുന്നതെന്ന വിശദാംശങ്ങളിലേക്ക് കടക്കാന്‍ കഴിയില്ളെന്ന് മന്ത്രി വിശദീകരിച്ചു. ആവശ്യമെങ്കില്‍ തരിപ്പിക്കുന്ന ഒരു തിരിച്ചടി നല്‍കാം. യുക്തിരഹിതവും അനിയന്ത്രിതവുമായ പ്രസ്താവനകള്‍ നടത്താന്‍ താല്‍പര്യമില്ളെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണത്തിന്‍െറ ഉത്തരവാദികളെ ശിക്ഷിക്കാതിരിക്കില്ളെന്ന് പ്രധാനമന്ത്രി പറഞ്ഞത് വെറുമൊരു പ്രസ്താവനയല്ല. എങ്ങനെ ശിക്ഷിക്കണമെന്ന കാര്യം തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ തികഞ്ഞ ഗൗരവത്തോടെയാണ് നീങ്ങുന്നതെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യ സുരക്ഷയില്‍ ശ്രദ്ധിക്കാതെ ഗോവ തെരഞ്ഞെടുപ്പും പാര്‍ട്ടി കാര്യങ്ങളുമായി കറങ്ങുന്ന മനോഹര്‍ പരീകറെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന ആവശ്യപ്പെട്ടു. പത്തുമുപ്പതു പേര്‍ മാത്രം പങ്കെടുക്കുന്ന ബ്ളോക്തല പാര്‍ട്ടി പരിപാടിക്കുപോലും പ്രതിരോധമന്ത്രി എത്തുന്നുണ്ടെന്നും ദേശസുരക്ഷ കാര്യമായി എടുക്കുന്നില്ളെന്നും ശിവസേന സംസ്ഥാന പ്രസിഡന്‍റ് സുദീപ് തംഹാങ്കര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

 

Top