ന്യൂഡല്‍ഹി: മുംെബെ, പത്താന്‍കോട്ട്, പുല്‍വാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാര്‍ എവിടെനിന്നാണെന്ന് ലോകത്തിനറിയാമെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യ. അവര്‍ക്കൊക്കെ ഇപ്പോഴും ആ രാജ്യത്തിന്റെ പിന്തുണ കിട്ടുന്നതില്‍ ഖേദിക്കേണ്ടിയിരിക്കുന്നെന്നും പാകിസ്താനെതിരേ ഇന്ത്യയുടെ ഒളിയമ്പ്.
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യ കൗണ്‍സലര്‍ രാജേഷ് പരിഹാറാണ് ഭീകരവിരുദ്ധ സമിതി യോഗത്തില്‍ ഇക്കാര്യം തുറന്നടിച്ചത്. മൂന്നു വര്‍ഷം മുമ്പ് 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 ധീരജവാന്മാരുടെ ജീവനാണ് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ തട്ടിയെടുത്തത്.
മുംെബെയിലെയും പത്താന്‍കോട്ടിലെയും ഭീകരതയും ലോകം കണ്ടു. ആ ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരും പണമൊഴുക്കിയവരുമൊക്കെ ഇപ്പോഴും സ്വസ്ഥമായി വിലസുന്നു. യു.എന്‍. ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനകളും വ്യക്തികളുമെല്ലാം ഇതിലുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.