
ബാലാക്കോട്ട് ആക്രമണത്തിനു ശേഷം കടുത്ത ആശങ്കയിലാണ് പാകിസ്ഥാൻ . ഏതു നിമിഷവും ഇന്ത്യയിൽ നിന്ന് ഒരു ആക്രമണവും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് പാകിസ്ഥാന്‍ വ്യോമപാതകൾ അടച്ചിട്ടത്.ആഭ്യന്തര- വിദേശ വിമാന സർവ്വീസുകൾ പൂർണ്ണമായി റദ്ദാക്കിയിരുന്നു. ബാലാക്കോട്ട് ജെഇഎം ക്യാംപിനു നേര്‍ക്കു നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തന്നെ പാകിസ്ഥാൻ ഭീതിയിലായിരുന്നു. എന്നാൽ ആക്രമണം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴും വ്യോമഗതാഗത നിരോധനം പാകിസ്ഥാൻ പിൻവലിച്ചിട്ടില്ല. മാത്രമല്ല ഈ മാസം ഒൻപതിനു നടത്തിയ പ്രഖ്യാപനത്തിൽ നിരോധനം നീട്ടാനാണ് തീരുമാനമെന്നും അറിയിച്ചു. ഇതിനു കാരണമായി പാകിസ്ഥാൻ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യ സംയുക്ത സേനകളെ അണിനിരത്തി പാകിസ്ഥാനെ വളഞ്ഞിട്ട് ആക്രമിക്കാൻ കോപ്പു കൂട്ടുന്നുവെന്നാണ്.
ഇതുകൊണ്ട് തന്നെ എഴുപതാം വർഷത്തിലേയ്ക്ക് കടക്കുന്ന ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആഘോഷത്തിൽ പങ്കെടുക്കുന്നതിലും പാകിസ്ഥാൻ വൈമുഖ്യം കാട്ടുന്നുണ്ട്. മാത്രമല്ല ഇന്ത്യ ഈ മാസം അവസാനം തങ്ങളെ അക്രമിക്കുമെന്നും സൂക്ഷിച്ചാകും മുന്നോട്ടുള്ള പോക്കെന്നുമാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി തന്നെ മുള്‍ട്ടാനില്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങളെയും,റഷ്യയിൽ നിന്ന് എസ് 400 ട്രയംഫ് വാങ്ങാനുള്ള നീക്കത്തെയുമൊക്കെ പാകിസ്ഥാൻ ആ ഭയപ്പാടോടെയാണ് നോക്കി കാണുന്നതും. ഇന്ത്യയുടെ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തൊട്ടടുത്ത ദിവസം മാത്രമേ ഇനി വ്യോമഗതാഗത പാതകൾ തുറക്കൂവെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചതും നരേന്ദ്ര മോദി സർക്കാരിനെ പാകിസ്ഥാൻ ഭയപ്പെടുന്നുവെന്നതിനു തെളിവാണ്.