ചൈനയില്‍ നിന്നും പാലും പാലുല്‍പ്പനങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു; മൊബൈല്‍ ഫോണുകള്‍ക്കും നിരോധനം

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നു ഏതാനും ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഏതാനും ചില ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍, മറ്റു ചില ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിയാണ് ഇന്ത്യ നിരോധിച്ചത്. ഗുണമേന്മയിലെ അപാകതയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന പാല്‍, പാലുല്‍പ്പന്നങ്ങളുടെ ഗുണനിലവാരം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലോക്‌സഭയില്‍ നിര്‍മല സീതാരാമന്‍ അറിയിച്ചു. ചൈനയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മിക്കുന്നതെന്നും ഇത് വലിയ സുരക്ഷാ വിള്ളലുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടാക്കാട്ടി. ചൈനയില്‍ നിര്‍മിക്കുന്ന ചില ഉരുക്ക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു രാജ്യത്തു നിന്നുള്ള മുഴുവന്‍ ഇറക്കുമതിയും നിരോധിക്കുന്നത് അസാധ്യമാണെങ്കിലും അന്താരാഷ്ട്ര വാണിജ്യ നിയമങ്ങള്‍ക്ക് വിരുദ്ധമായവക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ തടസമില്ലെന്നും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top