41 വര്‍ഷത്തിന് ശേഷം ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ

ടോക്കിയോ: 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒളിംപിക്‌സ് ഹോക്കിയില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. പുരുഷ ഹോക്കിയില്‍ . ക്വാര്‍ട്ടര്‍ ഫൈനലില്‍ 3-1 ന് തകര്‍ത്താണ് ഇന്ത്യ ചരിത്രമെഴുതിയത്. ക്വാർട്ടറിൽ ബ്രിട്ടനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ പ്രവേശിക്കുന്നത്. 3-1 നായിരുന്നു ഇന്ത്യയുടെ വിജയം. 41 വർഷങ്ങൾക്ക് ശേഷമാണ് ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യ സെമിയിലെത്തുന്നത്. 1980ലായിരുന്നു ഇന്ത്യ ഒളിംപിക്സ് ഹോക്കിയില്‍ ഇതിനു മുമ്പ് സെമിയിലെത്തിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ദിൽപ്രീത് സിങാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടുന്നത്. 13-ാം മിനിറ്റിൽ ബ്രിട്ടൺ സമനില ഗോൾ നേടിയെങ്കിലും 16-ാം മിനിറ്റിൽ ഗുജറാന്ത് സിങിലൂടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. 57-ാം മിനിറ്റിൽ ഹർദിക് സിങിലൂടെ ബ്രിട്ടന്റെ പെട്ടിയിൽ അവസാന ആണിയുമടിച്ച് ഇന്ത്യ സെമി ഉറപ്പാക്കി.

ഇതിന് മുമ്പ് 1980 ലെ മോസ്‌കോ ഒളിംപിക്‌സിലാണ് ഇന്ത്യ ഹോട്ട സെമിയിലെത്തിയത്.2008 ബെയ്ജിങ് ഒളിംപിക്‌സില്‍ യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിംപിക്‌സില്‍ അവസാന സ്ഥാനക്കാരായാണ് മടങ്ങിയത്. ടോക്കിയോയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മാത്രമാണ് ഇന്ത്യ പതറിയത്. 7-1 ന് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയശേഷം പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂള്‍ എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top