പെണ്‍കുട്ടികളില്‍’ക്രൂരമായ ചേലാകര്‍മം…ഡോക്ടര്‍ അറസ്റ്റില്‍…

ന്യൂയോര്‍ക്ക്:പെണ്‍കുട്ടികളുടെ സ്വകാര്യ അവയവങ്ങള്‍ മുറിച്ചുമാറ്റി  വികൃതമാക്കുന്ന ശസ്ത്രക്രിയ നടത്തിയ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും പിടിയില്‍. ഫക്രൂദിന്‍ അട്ടാര്‍( 53), ഭാര്യ ഫരീദ അട്ടാര്‍(50)എന്നിവരെ മിഷിഗണിലെ ബുര്‍ഹാനി ക്‌ളീനിക്കില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.ഒരു മതവിഭാഗത്തില്‍ പെട്ടവരുടെ മതാചാരമാണെങ്കിലും അമേരക്കിയില്‍ ഇതിന് വിലക്കുണ്ട്. ഇവര്‍ക്കൊപ്പം ജുമാന നഗര്‍വാലയെന്ന ഡോക്ടറും പിടിയിലായി. ആറു മുതല്‍ എട്ടുവയസുവരെയുള്ള കുട്ടികളിലാണ് ഫക്രൂദിന്റ ക്ലിനിക്കില്‍ വച്ച് മൂന്നംഗ സംഘം ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്തുവന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചേലാകര്‍മം ചെയ്യുന്നതിന് സഹായം ചെയ്ത ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. അമേരിക്കയിലെ മിഷിഗണിലെ ലിവോണിയയിലാണ് സംഭവം. ഗുജറാത്തില്‍നിന്നുള്ള ഡോക്ടര്‍ ഫക്രുദീന്‍ അത്തര്‍(53), ഭാര്യ ഫരീദ അത്തര്‍ (50) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ചേലാകര്‍മം നിര്‍വഹിച്ച ഇന്ത്യന്‍ ഡോക്ടര്‍ ജമാന നഗര്‍വാല(44) നേരത്തെ പിടിയിലായിരുന്നു. ഇദ്ദേഹത്തിന് ചേലാകര്‍മം ചെയ്യുന്നതിന് സ്വന്തം ക്ലിനിക്കും സംവിധാനങ്ങളും നല്‍കിയതിനാണ് ഡോക്ടറും ഭാര്യയും പിടിയിലായത്. ഇവരുടെ ഉടമസ്ഥതയിലുള്ള ബുഹാനി മെഡിക്കല്‍ ക്ലിനിക്കില്‍ ഒരാഴ്ച മുമ്പായിരുന്നു സംഭവം. ക്ലിനിക് മാനേജരാണ് ഡോക്ടറുടെ ഭാര്യ.
അമേരിക്കയില്‍ ചേലാകര്‍മം കടുത്ത ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ ജമാന ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ചേലാ കര്‍മം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി. ആറു മുതല്‍ എട്ടു വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇപ്രകാരം ചെയ്തിരുന്നത്. ഇത്തരത്തില്‍ ചെയ്ത പെണ്‍കുട്ടികളെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോയതായും അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്.
സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങള്‍ വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ കൂടാതെ പൂര്‍ണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും, ഗുഹ്യഭാഗത്തേല്‍പ്പിക്കുന്ന പരിക്കുകളും ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനപ്രകാരം സ്ത്രീകളുടെ ചേലാകര്‍മ്മം (ഫീമേല്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍) എന്ന പ്രയോഗത്തിന്റെ പരിധിയില്‍ വരുന്നതാണ്. പടിഞ്ഞാറന്‍ ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക, വടക്കുകിഴക്കന്‍ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങള്‍) മദ്ധ്യപൂര്‍വ്വേഷ്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളില്‍ ഈ കര്‍മ്മം ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെണ്‍കുട്ടികളും ഈ പ്രക്രീയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതില്‍ 10.1 കോടി ഇരകളുള്ളത്.
നാലുവയസ്സിനും ആര്‍ത്തവാരംഭത്തിനുമിടയിലാണ് സാധാരണഗതിയില്‍ സ്ത്രീകളില്‍ ചേലാകര്‍മ്മം ചെയ്യപ്പെടുന്നത്. ചിലപ്പോള്‍ ശിശുക്കളിലും പ്രായപൂര്‍ത്തിയായ സ്ത്രീകളിലും ഈ കര്‍മ്മം ചെയ്യപ്പെടാറുണ്ട്. ഇത് ആശുപത്രിയില്‍ വച്ച് ചെയ്യപ്പെടാമെങ്കിലും സാധാരണഗതിയില്‍ അനസ്തീഷ്യ കൂടാതെ ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് ഒരു നാടന്‍ ചേലാകര്‍മ്മവിദഗ്ദ്ധനാണ് ഇത് ചെയ്യുക. മുറിവുണ്ടാക്കിയതിനുശേഷം മുറികൂടാനായി ചിലപ്പോള്‍ നാലാഴ്ചയോളം കാലുകള്‍ കൂട്ടിക്കെട്ടിവയ്ക്കാറുണ്ട്. ബാത്റൂമില്‍ വച്ചോ ചിലപ്പോള്‍ വെറും നിലത്ത് കിടത്തിയോ ആവും ഇതു ചെയ്യുക. ലിംഗസമത്വം, സാംസ്കാരിക സ്വത്വം, വിശുദ്ധി സംബന്ധിച്ച ആശയങ്ങള്‍, പാതിവ്രത്യം, സൗന്ദര്യബോധം, സ്ഥാനം, ബഹുമാന്യത, സ്ത്രീകളുടെ ലൈംഗികവാഞ്ചയെ നിയന്ത്രിക്കുന്നതിലൂടെ പാതിവ്രത്യം, പരിശുദ്ധി എന്നിവ എന്നിവയിലൊക്കെയാണ് ഈ കര്‍മ്മം ഊന്നിനില്‍ക്കുന്നത്. ഇത് നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഇതിനെ പൊതുവില്‍ പിന്തുണയ്ക്കുന്നുണ്ട്. നിയമവിരുദ്ധമായിരുന്നിട്ടും ഇംഗ്ലണ്ടിലും ഇത് നടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഈജിപ്തില്‍ 92 ശതമാനം വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നുണ്ടത്രേ. 2014 ല്‍ ഈജിപ്തില്‍ നടന്ന ആരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. 15 നും 49 നും ഇടയ്ക്ക് പ്രായമുള്ളവരും വിവാഹിതരായ സ്ത്രീകളുമാണ് 92 ശതമാനവും ലിംഗഛേദനത്തിന് വിധേയരാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top