മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഇടങ്കയ്യന്‍ പേസ് ബൗളറായ സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അതേസമയം അടുത്ത ഐ.പി.എല്ലില്‍ കളിക്കുമെന്നും സഹീര്‍ ഖാന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് വിരമിക്കുന്ന കാര്യം സഹീര്‍ പുറത്തുവിട്ടത്. രാജ്യത്തിനുവേണ്ടി 92 ടെസ്റ്റും 200 ഏകദിനവും 17 ട്വന്‍റി20യും കളിച്ചാണ് സഹീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.നിരന്തരമായ പരിക്കിനെ തുടര്‍ന്നും മോശം ഫോമിനെ തുടര്‍ന്നും സഹീര്‍ ഖാന്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ന്യൂസിലന്റിനെതിരേയാണ് അവസാനമായി കളിച്ചത്.92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റ് നേടിയിട്ടുണ്ട്. 200 ഏകദിനങ്ങളിലായി 283 വിക്കറ്റ് ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്.
വിരമിക്കല്‍ തീരുമാനം ഇന്നുണ്ടാവുമെന്ന് രാവിലെ ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഐ.പി.എല്ലില്‍ താരം തുടരുമെന്ന് ശുക്ല അറിയിച്ചു.