ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് വിമാനത്തില്‍ പോകാം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വേണ്ടി വന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ അങ്ങ് ഓട്ടോ പിടിച്ച് ലണ്ടനില്‍ എത്തും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ എഞ്ചിനീയര്‍.
നവീന്‍ റബേലി എന്ന യുവ എഞ്ചിനീയര്‍ ആണ് സാഹസികതയും കൌതുകവും ഉണര്‍ത്തുന്ന ഈ യാത്ര നടത്തി വിജയിച്ചിരിക്കുന്നത്. ബിബിസി പോലുള്ള പ്രമുഖ ചാനലുകള്‍ എല്ലാം തന്നെ നവീനിന്‍റെ ഈ യാത്ര വലിയ വാര്‍ത്തയായി കൊടുത്തിരിക്കുകയാണ്.
ബാംഗ്ലൂരില്‍ നിന്ന തുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ 7മാസവും മൂന്ന് ആഴ്ചയും വേണ്ടിവന്നു. ഏകദേശം 10,000 കിലോമീറ്റര്‍ പിന്നിട്ടാണ് ലണ്ടന്‍ വരെ എത്തിയത്. ടുക്ക് ടുക്ക് എന്ന നവീനിന്‍റെ ഓട്ടോറിക്ഷ മറ്റ് ഓട്ടോറിക്ഷ പോലെ അല്ല. സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിച്ചാണ് ഇന്ത്യയില്‍ നിന്ന് ലണ്ടനില്‍ എത്തിയത്.
പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജത്തെക്കുറിച്ച് മികച്ച സന്ദേശം നല്‍കുക, അത് പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു നവീന്‍റെ ഈ യാത്രയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നത്.