ന്യൂ യോര്‍ക്ക്; കഷ്മീരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇന്ത്യയും പാക്കിസ്ഥാനും തന്നെ പരിഹാരം കണ്ടെത്തണം. ഇരു രാജ്യങ്ങളും സ്വയം വിചാരിച്ചു പ്രശ്നം പരിഹരിക്കുന്നതാണ് നല്ലത്. വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടില്ലെങ്കില്‍ ഇടപെടാന്‍ ആകില്ല എന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. തങ്ങളുടെ മധ്യസ്ഥത ഇല്ലാതെയും ഇരു രാജ്യങ്ങള്‍ക്കും ക്രിയാത്മകമായി ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാം എന്ന് യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടരാസ് പറഞ്ഞു.
ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷങ്ങള്‍ കൈയെത്തും ദൂരത്ത് നില്‍ക്കുമ്പോള്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഭീകരമായി ഷെല്‍ ആക്രമണം തുടരുകയാണ്. ഒരാഴ്ചയായി പ്രകോപനം ഇല്ലാതെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നു.ഇതോടെ ഇന്ത്യക്ക് 12 പേരുടെ വീരമൃത്യവായി.
അതെ സമയം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന ഷെല്‍ ആക്രമണങ്ങളെ കുറിച്ച് നല്ലപോലെ അറിയാമെന്നും കഴിഞ്ഞ പത്ത് ദിവസമായി സംഘര്‍ഷം ആരംഭിച്ചിട്ട് എന്നും യു എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാനേ ദുജാരിക് വ്യക്തമാക്കി. എപ്പോഴും യു എന്നും സെക്രട്ടറി ജനറലും അംഗ രാജ്യങ്ങളും മധ്യസ്ഥതക്ക് തയാറാണ് എന്നാല്‍ ഇരു രാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണം എന്നും അദ്ദേഹം വ്യക്താമാക്കി. ഇന്ത്യ പലവുരു ഐക്യരാഷ്ട സഭയെ ഇക്കാര്യത്തില്‍ സമീപിച്ചിരുന്നു എന്നാല്‍ പാക്കിസ്ഥാന്‍ ഇടഞ്ഞു തന്നെ നില്‍ക്കുന്നതാണ് പ്രശ്നം.
കഴിഞ്ഞ വര്ഷം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞത്. കാശ്മീരിനെ പാക്കിസ്ഥാന് വേണ്ട. ഇന്ത്യക്ക് കൊടുക്കുകയും ഇല്ല . അത് ഒരു സംഘര്‍ഷ ഭൂമിയായി അവിടെ കിടക്കട്ടെ എന്നാണു. ഇന്ത്യ അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.