കുല്‍ഭൂഷണ്‍ ജാദവിന്റെ പേരില്‍ ഇന്ത്യാ-പാക് യുദ്ധം; സര്‍വ്വസന്നാഹത്തോടെ ഇന്ത്യ യുദ്ധ സജ്ജമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: കല്‍ഭൂഷണ്‍ യാദവിന്റെ പേരില്‍ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധമോ….അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ പാക് യുദ്ധ സന്നാഹങ്ങളെ കുറിച്ചാണ്..

രാജ്യാന്തര കോടതിയില്‍നിന്ന് കല്‍ഭൂഷണ് കേസില്‍ കനത്ത തിരിച്ചടി കിട്ടിയതിനു പിന്നാലെയാണ് വീണ്ടും ഹര്‍ജിയുമായ കോടതിയെ സമീപിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറാഴ്ചയ്ക്കകം ഹര്‍ജി പരിഗണിക്കണമെന്നു പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് അംഗീകരിച്ചില്ലെങ്കില്‍ കുല്‍ഭൂഷണെ തൂക്കി കൊല്ലാന്‍ തന്നെയാണ് പാക് നീക്കമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയും തയ്യാറെടുക്കുകയാണ്. ഇനി സര്‍ജിക്കല്‍ സ്ട്രൈക്ക് മാത്രമാകില്ല. അതിര്‍ത്തി കടന്നുള്ള ആക്രമണവും ഉണ്ടായേക്കും. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളും പ്രവചിക്കുന്നുണ്ട്. അമേരിക്കന്‍ പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുള്ള കൂടിക്കാഴ്ചയും നിര്‍ണ്ണായകമാണ്.

ഇന്ത്യ യുദ്ധ സജ്ജമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. എപ്പോഴും എന്തും സംഭവിക്കാമെന്ന് വ്യക്തമാക്കുന്നത് എയര്‍ ചീഫ് മാര്‍ഷലാണ്. ഏത് സാഹചര്യത്തേയും നേരിടാനാണ് വായുസേനാ തലവന്റെ നിര്‍ദ്ദേശം. ചെറിയ സമയത്തിനുള്ളിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും ഉള്‍ക്കൊള്ളാനും പ്രതികരിക്കാനും തയ്യാറെടുക്കാനാണ് സഹ ഓഫീസര്‍മാരോട് വായുസേനാ തലവന്‍ ആവശ്യപ്പെടുന്നത്. ഇത് കാട്ടി എല്ലാവര്‍ക്കും അദ്ദേഹം കത്തെഴുതുകയും ചെയ്തു. ഏത് സമയത്തും പാക്കിസ്ഥാനെ ഇന്ത്യന്‍ ആക്രമിക്കുമെന്ന സൂചനയാണ് ഈ കത്തിലുള്ളതെന്നാണ് വിലയിരുത്തല്‍.

കുല്‍ഭൂഷണ് പാക്കിസ്ഥാന്‍ നീതി നിഷേധിച്ചാല്‍ ഏത് അറ്റം വരെ പോകാനും ഇന്ത്യ തയ്യാറാകും. കാശ്മീരില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കുന്നതും പാക്കിസ്ഥാനാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് യുദ്ധം എങ്കില്‍ യുദ്ധം എന്ന നിലപാടിലേക്ക് മോദി സര്‍ക്കാര്‍ മാറുന്നത്. ഇതു വ്യക്തമാക്കാനാണ് വായുസേനാ തലവന്‍ കത്തെഴുതിയതെന്നാണ് വിലയിരുത്തല്‍.
അതിനിടെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.

നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് പാക്കിസ്ഥാന് ജയ്റ്റ്ലി മുന്നറിയിപ്പു നല്‍കിയത്. ഇനി സര്‍ജിക്കല്‍ സട്രൈക്കിന് അപ്പുറമുള്ള തീരുമാനം എടുക്കുമെന്ന് തന്നെയാണ് പ്രതിരോധമന്ത്രിയും പറയുന്നത്. ഏതുതരത്തിലുള്ള കടന്നുകയറ്റവും നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജമാണ്. സേനയുടെ തയ്യാറെടുപ്പിനും അഭിനിവേശത്തിനും അഭിനന്ദനം. ഒരുവിധ കടന്നുകയറ്റവും അനുവദിക്കില്ലെന്നതില്‍ സൈന്യത്തിന് ആത്മവിശ്വാസമുണ്ട് ജയ്റ്റ്ലി പറഞ്ഞു. ഏതുതരത്തിലുള്ള തിരിച്ചടിക്കും സൈന്യം സജ്ജമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഹുറിയത്ത് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനു പണം ചെലവഴിക്കുന്നത്.

അന്താരാഷ്ട്ര കോടതിയില്‍ നിന്നുണ്ടായ നാണക്കേട് മാറ്റാന്‍ ഒരുപക്ഷേ പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ പോലും മടിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ടേക്കാനുള്ള സാധ്യതകളും ഏറെയാണ്. ഈ സാഹചര്യം ഇന്ത്യ മുതലെടുക്കും. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് മറികടന്ന് കുല്‍ഭൂഷണ്‍ ജാദവിനെ വധിച്ചാല്‍ ഇന്ത്യ കൈയും കെട്ടി നോക്കി നില്‍ക്കില്ല. അതിര്‍ത്തി ഇപ്പോള്‍ തന്നെ സംഘര്‍ഷ ഭരിതമാണ്. ഇന്ത്യകൂടി തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ യുദ്ധം ഉറപ്പാണ്. ഇതിനുള്ള സൂചനകളാണ് കത്തിലൂടെ വായുസേനാ മേധാവി പങ്കുവയ്ക്കുന്നതും.
കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന് ലഭിക്കാന്‍ സാധ്യതയുള്ളത് ചൈനയുടെ പിന്തുണ മാത്രമാണ്.

നേരത്തെ ദക്ഷിണ ചൈന കടല്‍ സംബന്ധിച്ച അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി നിഷേധിച്ച് രംഗത്തെത്തിയവരാണ് ചൈന. എന്നാല്‍ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ രക്ഷിക്കാന്‍ ചൈനയും ഉണ്ടാകില്ലെന്ന നിരീക്ഷണം ശക്തമാണ്. ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു പാക്ക് കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു.

കേസില്‍ അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യാന്‍ രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാക്കിസ്ഥനോടു നിര്‍ദേശിച്ചു.
എന്നാല്‍ നിഷേധാത്മക സമീപനമാണ് പാക്കിസ്ഥാന്‍ ഇപ്പോഴും എടുക്കുന്നത്. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ അധികൃതര്‍ക്കു പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യന്‍ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. പാക്കിസ്ഥാനു വന്‍ തിരിച്ചടിയായ വിധി, കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ രക്ഷിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു വലിയ ഊര്‍ജം നല്‍കുന്നതാണ്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള സംഘമാണു ഇന്ത്യയ്ക്കുവേണ്ടി വാദിച്ചത്. രാജ്യാന്തര കോടതി വിധി അംഗീകരിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നു പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞു. കോടതിയില്‍ നടന്ന വാദത്തിലും പാക്കിസ്ഥാന്‍ ഇക്കാര്യം ഉന്നയിച്ചു. 2003 വരെ ഇന്ത്യന്‍ നാവികസേനാ ഓഫിസറായിരുന്ന കുല്‍ഭൂഷണിനെ കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്‍ അതിര്‍ത്തിയില്‍ വ്യാപാര ആവശ്യത്തിന് എത്തിയപ്പോഴാണ് പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയില്‍ വിചാരണ ചെയ്തു വധശിക്ഷ വിധിച്ചു. ഇതിനെതിരെ ഈ മാസം എട്ടിനാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചതും അനുകൂലവിധി സമ്പാദിച്ചതും. ഇതിനെ പാക് സേന അംഗീകരിക്കാത്തതാണ് യുദ്ധ സമാന അന്തരീക്ഷത്തിന് കാരണം.

Top