ന്യൂഡല്‍ഹി: ഇന്ത്യന്‍ പൈലിറ്റിനെ തവവിലാക്കിയെന്ന് പാക് അവകാശവാദം പച്ചക്കള്ളം. പൈലറ്റിനെ പിടികൂടിയെന്നത് പച്ചക്കള്ളമാണെന്നും വിശദീകരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ മുഴുവന്‍ പൈലറ്റുമാരും ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് എയര്‍ഫോഴ്സിന്റെ വിശദീകരണം. പൈലറ്റുമാരുടെ കണക്കെടുത്താണ് ഇത് പറയുന്നതെന്നും ഇന്ത്യ വിശദീകരിച്ചു. ജമ്മുകശ്മീരിലെ നൗഷേരയില്‍ വ്യോമ അതിര്‍ത്തി ലംഘിച്ച് 3 പാക് വിമാനങ്ങള്‍ എത്തിയത് യുദ്ധതിലേയ്ക്കുള്ള വഴി തുറന്നിരിക്കുകയാണ്.
പാക് വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടുവിമാനങ്ങള്‍ തങ്ങള്‍ വെടിവെച്ചിട്ടെന്നായിരുന്നു പാകിസ്താന്‍ മേജര്‍ ജനറല്‍ എ ഖഫൂര്‍ അവകാശപ്പെട്ടിരുന്നു.വെടിവെച്ചിട്ട വിമാനങ്ങളിലൊന്ന് പാക് അധീന കശ്മീരിലും മറ്റൊന്ന് കശ്മീരിലും വീണിട്ടുണ്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും ഖഫൂര്‍ പറഞ്ഞിരുന്നു. പാകിസ്താന്റെ ഈ അവകാശവാദങ്ങളെയാണ് ഇന്ത്യ തള്ളിയിരിക്കുന്നത്.
അതേസമയം ബുധനാഴ്ച ചില പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് വ്യോമസേന തടഞ്ഞിരുന്നു.. പാകിസ്താന്റെ എഫ്. 16 പോര്‍വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിടുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ അതിര്‍ത്തിയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. ഒട്ടേറെ പാക് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഇതിനിടെ ബുധ്ഗാമില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ടായി. അപകടത്തില്‍ പൈലറ്റും കോ-പൈലറ്റും മരിച്ചതായും സാങ്കേതികതകരാറാണ് അപകടത്തിന് കാരണമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷം കലുഷിതമായതോടെ കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്.