ഏയ്‌ലറ്റ്: നീണ്ട 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്ക്. എഴുപതാമത് മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രയേലിലെ ഏയ്‌ലറ്റിൽ നടന്ന മത്സരത്തിലാണ് ഇരുപത്തൊന്നുകാരി ഇന്ത്യയുടെ അഭിമാനം ഉയർത്തിയത്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു.
പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം. 2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്. പരാഗ്വേ ഫസ്റ്റ് റണ്ണർഅപ്പും ദക്ഷിണാഫ്രിക്ക സെക്കൻഡ് റണ്ണറപ്പുമായി.
രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. ഇതിനു മുൻപ് 1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം നേടിയത്.പഞ്ചാബ് സ്വദേശിയാണ് ഹർനാസ് സന്ധു. 2000ത്തിൽ ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്.
കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സ് ആൻഡ്രിയ മേസ ഹർനാസിനെ കിരീടമണിയിച്ചു. പാരഗ്വ മത്സരാർത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ സുന്ദരിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മൂന്നാമതെത്തിയത്. നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യിവതികളോട് ഇപ്പോൾ അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ എന്ത് ഉപദേശം നൽകുമെന്നായിരുന്നു അവസാന ചേദ്യം. ഈ ചോദ്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഹാർനസ് കിരീടം ചൂടിയത്.21കാരിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്.