ഇന്ത്യക്ക് കരുത്ത് പകർന്ന് അമേരിക്ക !..പാകിസ്​താൻ ​ തീവ്രവാദസംഘടനക​ളെ നിയന്ത്രിക്കണം

വാഷിങ്ടൺ:  അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ചക്കുശേഷം പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിലാണ് ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും കർക്കശ നിലപാട് വ്യക്തമാക്കി. പാകിസ്താെൻറ മണ്ണ് അതിർത്തികടന്നുള്ള ഭീകരതക്ക്ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുംബൈ, പത്താൻകോട്ട് ഭീകരാക്രമണത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും  ഇന്ത്യയും അമേരിക്കയും ആവശ്യെപ്പട്ടു.

തീവ്രവാദസംഘടനകളായ ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, ദാവൂദ് ഇബ്രാഹീമിെൻറ സംഘം എന്നിവക്കെതിരെയും ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും. സംശയമുള്ള തീവ്രവാദികളുടെ യാത്ര നിരീക്ഷിക്കാൻ ഇവരുടെ ലിസ്റ്റ് കൈമാറും.  ഭീകരതയുടെ വേരറുക്കുകയാണ് തങ്ങളുടെ മുൻഗണനയെന്ന് ട്രംപുമൊത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. തീവ്രവാദിസംഘടനകളെ തകർക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ സുരക്ഷാസഹകരണം പ്രാധാന്യമുള്ളതാണ്. ഇസ്ലാമികഭീകരതയെ നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാഷ്ട്രത്തലവന്മാരും ഉഭയകക്ഷി ബന്ധം, പ്രതിരോധം, വ്യാപാരം, സുരക്ഷ, അഫ്ഗാനിസ്താനിലെ അസ്ഥിരത എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കൻ സൈനിക ഉപകരണങ്ങൾ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തിൽ ട്രംപ് മോദിയെ നന്ദി അറിയിച്ചു. 200കോടി ഡോളറി‍െൻറ ഡ്രോൺ വിമാനങ്ങൾ ഇന്ത്യക്ക് നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. അമേരിക്കയിൽ നിന്ന് ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടു. ട്രംപിനെയും കുടുംബെത്തയും ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിച്ചു. അതേസമയം, ഇന്ത്യൻ െഎ.ടി പ്രഫഷനലുകളെ പ്രതികൂലമായി ബാധിക്കുന്ന എച്ച്.വൺ.ബി വിസ നിയന്ത്രണവുമായി ബന്ധപ്പെട്ട് മോദിയും ട്രംപും ചർച്ച നടത്തിയില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ട്രംപ്  എച്ച്.വൺ.ബി വിസക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഉത്തരവിൽ ഒപ്പുവെച്ചത്.

Top