താന്‍ കുഴിച്ച സ്പിന്‍ പിച്ചില്‍ വീണ് ഇന്ത്യ; 150 റണ്‍സിന് ഓള്‍ഔട്ടായി

പുണെ: താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു. സ്പിന്‍ കുഴികുഴിച്ച് ഓസീസിനെ വീഴ്ത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ ആദ്യ ഇന്നിങ്സില്‍ തകര്‍ന്നു. ഓസീസിനെ 260 ന് പുറത്താക്കി മികച്ച ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയെ സ്പിന്‍ വലയില്‍ തന്നെ വീഴ്ത്തിയാണ് ഓസീസ് തിരിച്ചടിച്ചത്. 105 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ഒതുങ്ങി. ഇവിടത്തെ പിച്ചാണ് ഇരു ടീമിനും അടിയായത്. ഇന്ത്യയ്ക്ക് കനത്ത അടിയായി മാറി എന്നേയുള്ളൂ.

ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റീവ് ഓ കീഫെയാണ് പേര് കേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ പിച്ചിച്ചീന്തിയത്. 10 റണ്‍സെടുത്ത മുരളി വിജയിയെ ഹാസല്‍വുഡ് പുറത്താക്കിയപ്പോഴും ഇന്ത്യ ഇത്രയും വലിയ തകര്‍ച്ച മുന്നില്‍കണ്ടില്ല. രണ്ടാം സ്പെല്ലിനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി കളിയുടെ ഗതിമാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂജാര ആറ് റണ്‍സിന് സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ വീണപ്പോള്‍ റണ്ണൊന്നുമെടുക്കാതെ നായകന്‍ കോലി പുറത്തായി. വൈഡ് പന്തില്‍ ബാറ്റ് വച്ചാണ് കോലി പുറത്തായത്. എന്നാല്‍ നാലാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രാഹുലും രഹാനയും രക്ഷാപ്രവര്‍ത്തനം നടത്തി.

പക്ഷേ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന ലോകേഷ് രാഹുല്‍(64) പുറത്തായതോടെ കളി മാറി. ഒരു ഓവറില്‍ രാഹുലിന്റെ ഉള്‍പ്പടെ മൂന്നു വിക്കറ്റാണ് വീണത്. 94 ന് മുന്ന് എന്ന നിലയില്‍ നിന്ന് 105 ന് ഇന്ത്യ ഓള്‍ഔട്ട്. കേവലം ആറ് ഓവറില്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റാണ് ഇന്ത്യ വലിച്ചെറിഞ്ഞത്. ഇന്ത്യന്‍ നിരയില്‍ വിജയിയും രാഹുലും രഹാനയും മാത്രമാണ് രണ്ടക്കം കണ്ടത്. ഓ കീഫെയെ എന്‍ഡ് മാറി എറിയിച്ച നായകന്‍ സ്മിത്തിന്റെ തീരുമാനത്തെ 4.1 ഓവറില്‍ ആറ് വിക്കറ്റ് വീഴ്ത്തിയാണ് ഓ കീഫെ ശരിവെച്ചത്.

Top