തെളിവു നല്‍കിയപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തു പാകിസ്താനോട് ഇന്ത്യയുടെ ചേദ്യം; ഇന്ത്യന്‍ ജനാധിപത്യം പാകിസ്താന് മനസിലാവില്ല

ഡല്‍ഹി: പാകിസ്താനെതിരെ തെളിവില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പാക് പ്രധാനമന്ത്രിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ. തെളിവ് ചോദിക്കുന്ന നിങ്ങള്‍ മുംബൈ ഭീകരാക്രമത്തിന്റെ തെളിവ് നല്‍കയിപ്പോള്‍ എന്ത് ചെയ്തു ?

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യന്‍ ജനാധിപത്യം പാക്കിസ്താന് മനസ്സിലാവില്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. ഇപ്പോള്‍ പാക്കിസ്ഥാന്‍ അക്രമത്തിന് പുതിയ തെളിവ് ചോദിക്കുന്നത് നടപടി എടുക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് എന്നും ഇന്ത്യ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ അക്രമിക്കാന്‍ പദ്ധതിയിട്ടാല്‍ തിരിച്ചടിക്കുക എന്നല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ പാക്കിസ്ഥാന് മുന്നില്‍ ഉണ്ടാകില്ലെന്നും ഖാന്‍ പറഞ്ഞിരുന്നു.ഫെബ്രുവരി 14ന് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമത്തില്‍ പാക്കിസ്ഥാന് എതിരെ ജനരോഷം ഇപ്പോഴും പുകയുകയാണ്. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണ് സംഭവത്തിന് പിന്നില്‍ എന്ന് അന്ന് തന്നെ അവര്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ എല്ലാ മേഖലയിലും ഇന്ത്യ അടച്ച നിലയിലാണ്.

വിഷയത്തില്‍ പാക് പ്രാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിക്കാത്തത് പാക്കിസ്ഥാന് പങ്കുള്ളതുകൊണ്ടാണ് എന്ന നിലയില്‍ ആരോപണം നിലനില്‍ക്കവെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.സഹായത്തിനായി പാക്കിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിയെയും സമീപിച്ചിട്ടുണ്ട്. ഇന്ത്യ ഭീഷണി മുഴക്കുന്നു എന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് എഴുതിയ കത്തില്‍ പറയുന്നു. പാക്കിസ്ഥാനുമായും കശ്മീരി നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ഇന്ത്യയ്ക്ക് യുഎന്‍ നിര്‍ദ്ദേശം നല്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Top