ന്യുഡല്‍ഹി: ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമായി ഇന്ത്യമാറുമെന്ന് പഠനം. 2050 ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമാകുമെന്നാണ്അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനം. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 30 കോടി കവിയും. 2010 ലെ കണക്കുകള്‍ പ്രകാരം ലോകത്താകെ 160 കോടി മുസ്ലീങ്ങളാണുളളത്.
ഇതേ നില തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിനൊടുവില്‍ ലോകത്ത് ക്രിസ്ത്യന്‍ ജനസംഖ്യയെ കടത്തിവെട്ടി മുസ്ലീം ജനസംഖ്യ ഒന്നമതെത്തുമെന്നും പഠനം പറയുന്നു. ലോകത്താകമാനമുള്ള മുസ്ലീങ്ങളില്‍ 62 ശതമാനവും ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താന്‍, ഇറാന്‍, തുര്‍ക്കി,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എഷ്യ പസഫിക് മേഖലയിലാണുളളത്.
ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് ഇന്‍ഡോനേഷ്യയിലും. 2015ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 33 ലക്ഷം മുസ്ലീങ്ങളുണ്ട്. ഇത് അമേരിക്കന്‍ ജനസംഖ്യയുടെ ഒരുശതമാനമാണെങ്കിലും 2050 ആകുമ്പോള്‍ ജനസംഖ്യാനുപാതം 2.1 ശതമാനമായി ഉയരുമെന്ന് പഠനം പറയുന്നു. 2050 ആകുമ്പോഴേയ്ക്കും യൂറോപ്പിലെ ജനസംഖ്യയില്‍ 10 ശതമാനത്തോളം മുസ്ലീങ്ങളായിരിക്കുമെന്നും പ്യു റിസര്‍ച്ച് സെന്ററിന്റെ പഠനം വ്യക്തമാക്കുന്നു.