കൊളംബോ : വിരാട് കോഹ്‌ലി തുടക്കം തകര്‍പ്പനാക്കിയ മല്‍സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കയില്‍ വിജയം കൊയ്തു ! 22 വര്‍ഷത്തിനുശേഷം ശ്രീലങ്കയില്‍ അവര്‍ക്കെതിരെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയമാണിത്. ക്യാപ്റ്റനായ കോഹ്ലിയുടെ ആദ്യപരമ്പരയില്‍ത്തന്നെ ത്രസിപ്പിക്കുന്ന നേട്ടമാണിത് .ആദ്യ ടെസ്റ്റിൽ 63 റൺസിനു തോറ്റിട്ടും തുടർന്നുള്ള രണ്ടു ടെസ്റ്റുകൾ വലിയ മാർജിനിൽ ജയിച്ച് (278 റൺസിനും 117 റൺസിനും) പരമ്പര പിടിച്ചെടുക്കുകയെന്ന സ്വപ്നനേട്ടത്തിലാണ് കോഹ്‌ലി ഇന്ത്യയെ എത്തിച്ചിരിക്കുന്നത്. 1993ൽ 1–0നു ടെസ്റ്റ് പരമ്പര ജയിച്ചതിനുശേഷം നടാടെ നേടിയ ലങ്കയിലെ വിജയത്തിൽ ടീമിന്റെ കരുത്തും പോരാട്ടവീര്യവുംതന്നെയാണു നിറയുന്നത്.
മൂന്നു ടെസ്റ്റ് പരമ്പരയിലെ കണക്കുകൾ:
∙ ശ്രീലങ്കയിൽ അവർക്കെതിരെ തുടർച്ചയായി രണ്ടു ടെസ്റ്റുകൾ ജയിക്കുന്നതു നടാടെ.
∙ വിദേശപരമ്പരയിൽ ആദ്യ ടെസ്റ്റ് തോറ്റശേഷം ഇന്ത്യ പരമ്പര സ്വന്തമാക്കിയതും ആദ്യം.
∙ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ എതിരാളികളുടെ 60 വിക്കറ്റും ഇന്ത്യ വീഴ്ത്തുന്നതു രണ്ടാം തവണ. 1988–89ൽ ഇന്ത്യയിലെത്തിയ ന്യൂസീലൻഡിനെതിരെയായിരുന്നു ആദ്യനേട്ടം.
∙ മൂന്നു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർമാർ വീഴ്ത്തിയതു 37 വിക്കറ്റുകൾ. വിദേശപരമ്പരകളിൽ ഇതു മികച്ച നേട്ടം. 1971ൽ ഇംഗ്ലണ്ടിനെതിരെയും സമാനനേട്ടം കൈവരിച്ചു.
∙ 200 ടെസ്റ്റ് വിക്കറ്റുകളിലേറെ നേടുന്ന എട്ടാമത്തെ ഇന്ത്യൻ ബോളറാണ് ഇഷാന്ത് ശർമ. പേസ് ബോളർമാരിൽ നാലാമത്തെയാളും. കപിൽദേവ് (434), സഹീർ ഖാൻ (311), ജവഗൽ ശ്രീനാഥ് (236) എന്നിവരാണ് ഫാസ്റ്റ് ബോളർമാരിൽ ഇഷാന്തിനും മുമ്പേ 200 കടന്നവർ.
∙ 18.09 ശരാശരിയിൽ രവിചന്ദ്ര അശ്വിൻ നേടിയത് 21 വിക്കറ്റുകൾ. വിദേശ പരമ്പരകളിൽ അശ്വിന്റെ ഏറ്റവും മികച്ച നേട്ടം. ലങ്കയ്ക്കെതിരെ ഇന്ത്യൻ ബോളറുടെ മികച്ച നേട്ടവും ഇതുതന്നെ. അനിൽ കുംബ്ലെയുടെ 20 വിക്കറ്റ് നേട്ടം (2005–06) മറികടന്നു.
∙ ടെസ്റ്റ് പരമ്പരകളിൽ നാലാം തവണ അശ്വിൻ മാൻ ഓഫ് ദ് സീരീസ്.
∙ പരമ്പരയിൽ 300 റൺസിനുമേൽ നേടിയ ഏകതാരം ലങ്കയുടെ ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസ്. രണ്ടു സെഞ്ചുറികൾ അടക്കം 339 റൺസ്.
ഏയ്ഞ്ചലോ മാത്യൂസ്
∙ അരങ്ങേറ്റമൽസരത്തിൽ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറാണു കുശാൽ പെരേര (55ഉം 70ഉം). കരുത്തന്മാർ ഇവർ പരമ്പരയിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസിന്റെ പേരിലാണു കൂടുതൽ റൺസ്. 300 കടന്ന ഏകതാരവും മാത്യൂസ് തന്നെ.
റൺപട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളവർ:
1. മാത്യൂസ് – 339 (ശരാശരി 56.50) 2. ദിനേഷ് ചണ്ഡിമൽ – 288 (57.60) 3. വിരാട് കോഹ്‌ലി – 233 (38.83) 4. രോഹിത് ശർമ – 202 (33.66) 5. അജിങ്ക്യ രഹാനെ – 178 (29.66)
ബോളിങ്ങിൽ മുമ്പൻ
രവിചന്ദ്ര അശ്വിൻ
മാൻ ഓഫ് ദ് സീരീസ് ആയ ആർ. അശ്വിൻതന്നെ. 21 വിക്കറ്റെടുത്ത അശ്വിൻ മാത്രമേ 20 വിക്കറ്റുകൾ കടന്നുള്ളു.