കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് ജൂലൈ 12ന് റിലീസ് ചെയ്ത ഇന്ത്യൻ 2. ഈ സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തിലുണ്ട്. സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.
ചിത്രം തിയറ്ററില്‍ എത്തിയെങ്കിലും സമിശ്രമായ പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാട്ടില്‍ അടക്കം ചിത്രം വലിയതോതില്‍ ട്രോളുകള്‍ നേരിട്ടു. എങ്കിലും ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പണം നേടിയ തമിഴ് ചിത്രമായി ഇന്ത്യന്‍ 2 മാറി. ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ വരുന്നത്. തിയറ്റർ റണ്ണിന് ശേഷം ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിൽ എത്തും. നേരത്തെ തന്നെ റെക്കോഡ് തുകയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് വാങ്ങിയത് എന്ന വിവരം പുറത്തുവന്നിരുന്നു. തമിഴ്, തെലുങ്ക് (ഇന്ത്യൻ 2, ഭാരതീയുഡു 2), ഹിന്ദി (ഹിന്ദുസ്ഥാനി 2 ) എന്നിവ നെറ്റ്ഫ്ലിക്സില്‍ എത്തും. ചിത്രം ആഗസ്റ്റ് ആദ്യത്തോടെ സ്ട്രീം ചെയ്തേക്കും എന്നാണ് വിവരം. ചില തമിഴ് മാധ്യമങ്ങള്‍ ആഗസ്റ്റ് 15എന്ന ഡേറ്റും ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേ സമയം ഇന്ത്യന്‍ 2 പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം ഇന്ത്യന്‍ 3 തിയറ്ററുകളിലെത്തുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട് ഈ ചിത്രം എന്നാണ് വിവരം. ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ത്യന്‍ 2വിന് അവസാനം കാണിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.