ജയ്‌പൂർ: ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് അറിയിച്ച് താർ മരുഭൂമിയിൽ സൈനീകാഭ്യാസം. താർ ശക്തി എന്ന് പേരിട്ടിരിക്കുന്ന സൈനീകാഭ്യാസം ഇന്ന് രാവിലെയാണ് നടന്നത്. 20,000 പട്ടാളക്കാരും നിരവധി ടാങ്കറുകളും അത്യാധുനികെ സെൻസറുകളും അണിനിരത്തിയാണ് അഭ്യാസ പ്രകടനം നടന്നത്.
ഒരുമാസം നീണ്ട പരിശീലന പരിപാടിയുടെ അവാനഘട്ടമായാണ് വൻ സൈനീകാഭ്യാസം നടന്നത്. രാജസ്ഥാനിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിക്ക് അടുത്താണ് സൈനീകാഭ്യാസം സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. പാക്കിസ്ഥാനുള്ള മുന്നറിയിപ്പായാണ് ഇന്ത്യ സൈനീകാഭ്യാസം നടത്തിയത് എന്നതാണ് വിലയിരുത്തൽ .
ചേതക് കോർപ്സ് ജനറൽ ഓഫീസർ കമാൻഡിങ് ലഫ്റ്റനന്റ് ജനറൽ അശ്വിനി കുമാർ സൈനീകകരുടെയും യുദ്ധസാമഗ്രികളുടെയും പ്രവർത്തനം വിലയിരുത്തി. പട്ടാളത്തിന്റെ തയാറെടുപ്പുകളിലും ധൈര്യത്തിലും സേനാമേധാവി സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ മനീഷ് ഓജ മാധ്യമങ്ങളോട് പറഞ്ഞു.