ഇന്ത്യയില്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നത് 100ലധികം സൈനികര്‍; കാരണം?

നമ്മുടെ രാജ്യം സംരക്ഷിക്കുന്ന, മനക്കട്ടി ഏറ്റവും കൂടുതല്‍ ഉള്ളവരാണ് നമ്മുടെ സൈനീകര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചില വിവരങ്ങള്‍ നമുക്ക് തന്നെ സങ്കടം തരുന്നതാണ്.
മാനസിക സമ്മര്‍ദ്ദം മൂലം നൂറിലധികം ഇന്ത്യന്‍ സൈനികര്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

സഹപ്രവര്‍ത്തകരെ വധിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 44 ഓളം സൈനിക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. ഒരാള്‍ സഹപ്രവര്‍ത്തകനെ വധിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 മുതലുള്ള ഇതുവരെ 310 ഇന്ത്യന്‍ സൈനികരാണ് ഇത്തരത്തില്‍ മരിച്ചത്. ഇതില്‍ 9 ഓഫീസര്‍മാരും 19 ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കാലയളവില്‍ 11 പേരാണ് സഹപ്രവര്‍ത്തകരെ വധിച്ചത്. കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് മാനസിക സമ്മര്‍ദ്ദത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2014 ല്‍ 84 സൈനികരാണ് ആത്മഹത്യ ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. 2015 ലും 2016 ലും യഥാക്രമം 78 ഉം 104 ഉം സൈനികരാണ് ആത്മഹത്യ ചെയ്തത്. സമ്മര്‍ദ്ദം അതിജീവിക്കാന്‍ പ്രതിരോധ മന്ത്രാലയം സൈനികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകാത്ത അവസ്ഥയാണ്.

Top