പ്രതീക്ഷ വേണ്ട: നാലാം ഏകദിനത്തിലും ഓസീസ് തകര്‍ക്കുന്നു

സിഡ്‌നി: നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അടിച്ചു തകര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യ പത്തോവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍. 16 ഓവറില്‍ 105 റണ്ണാണ് ഓസിസിന്റെ നേട്ടം.
ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഞായറാഴ്ചത്തെ ടീമില്‍ നിന്ന് ചെറിയ വ്യത്യാസവുമായാണ് ഓസീസ് ഇന്നിറങ്ങിയത്. ഷോര്‍ മാര്‍ഷിനു പകരം ഡേവിഡ് വാര്‍ണറെയും ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബോളന്ദിനു പകരം ഓഫ് സ്പീന്നര്‍ നഥാന്‍ ലിയോണിനെയും ഇന്ന് ഗ്രൗണ്ടിലിറക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ ബരീന്ദര്‍ ശ്രാണിന് വിശ്രമം അനുവദിച്ച് ഭുവനേശ്വര്‍ കുമാറിനെ കൊണ്ടുവന്നു.
ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ 3.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റണ്‍സ് എടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണറും ആരണ്‍ ഫിന്‍ചുമാണ് ക്രീസില്‍. അഞ്ചു ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇതിനകം 30ന് ഓസീസ് മുന്നിലാണ്. പെര്‍ത്ത്, ബ്രിസ്‌ബെയ്ന്‍, മെല്‍ബണ്‍ മത്സരങ്ങളിലാണ് ഓസീസ് വിജയിച്ചത്.

Top