സ്പോട്സ് ലേഖകൻ
ലാഹോർ: 2011ലെ ലോകകപ്പിൽ ചിലർ ഇന്ത്യ ലോകകപ്പ് നേടണമെന്നാഗ്രഹിച്ചത് പൂനംപാണ്ഡെയെ ഓർത്തുകൂടിയാണ്. ഇപ്പോളിതാ പാക്കിസ്ഥാനിലെ പലരും, മാർച്ച് 19ന് നടക്കുന്ന ഇന്ത്യാപാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിലെ ഇന്ത്യയുടെ തോൽവിയാഗ്രഹിക്കുന്നത്, അതുപോലൊരു താരത്തെ കണ്ടുകൊണ്ടാണ്. പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചാൽ അഫ്രീദിക്ക് വേണ്ടി വസ്ത്രമുരിഞ്ഞ് നൃത്തം ചെയ്യുമെന്ന പ്രഖ്യാപനവുമായാണ് പാക് മോഡലായ ഖൻഡീൽ ബലോച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആകർഷകമായ വീഡിയോ സെൽഫിയിൽ അഫ്രീദിക്കുള്ള ചുംബനങ്ങൾ നൽകാലും മോഡൽ മറന്നില്ല.
ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഖൻഡീൽ. ആയിരക്കണക്കിന് പേരാണ് ഖൻഡീലിന്റെ പോസ്റ്റിൽ പ്രതികരണവുമായെത്തിയത്. മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തി വീഡിയോ സെൽഫിയിട്ടും മോഡൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അഫ്രീദിയോടുള്ള തന്റെ സന്ദേശം കണ്ട്, പാക്ക് ക്രിക്കറ്റ് ടീമിന്റെ നായകൻ തനിക്കയച്ച മറുപടിയെന്ന പേരിൽ ഒരു സ്ക്രീൻഷോട്ടും ഖൻഡീൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുൻപ് ഇന്ത്യൻ ടീം ലോകകിരീടം ചൂടിയാൽ ‘സ്ട്രിപ്പ് ഡാൻസ്’ ചെയ്യുമെന്ന് പ്രമുഖ ബോളിവുഡ് താരം പൂനം പാണ്ഡെ പ്രഖ്യാപിച്ചിരുന്നു. ലോകകിരീടം നേടിയെങ്കിലും ബിസിസിഐയുടെ എതിർപ്പിനെത്തുടർന്ന് അന്ന് പൂനത്തിന് വാക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖിന് വേണ്ടിയും പൂനം ‘സ്ട്രിപ്പ്’ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ഒടുവിൽ തന്റെ നഗ്നചിത്രം പൂനം പോസ്റ്റ് ചെയ്ത് ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ പാക്കിസ്ഥാനിൽ നിന്നൊരു പൂനം പാണ്ഡെ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഖൻഡീലിന്റെ പ്രഖ്യാപനം കൂടിയാകുമ്പോൾ, മാർച്ച് 19ന് ഈദൻ ഗാർഡൻസിലേക്ക് കൂടുതൽ കണ്ണുകളാണ് പ്രതീക്ഷയോടെ നോക്കുന്നത്.