
കൊളംബോ: ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ അവസാന നാല് ഇന്നിംഗ്സുകളിലും അദ്ദേഹത്തെ പുറത്താക്കിയത് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. എന്നാല്‍ പതിനഞ്ചു വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ സംഗയെ ശരിക്കും കുഴക്കിയ ഇന്ത്യന്‍ ബൗളര്‍ അശ്വിനാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നാവും സംഗയുടെ മറുപടി. പിന്നെ ആരെന്ന ചോദ്യത്തിന് സഹീര്‍ ഖാന്‍ എന്നായിരുന്നു സംഗയുടെ മറുപടി.
“സഹീര്‍ ഖാനും ഗ്രെയിം സ്വാനും പിന്നെ ഈ പരമ്പരയില്‍ അശ്വിനും ആണ് എന്നെ കുഴക്കിയത്. ഇവര്‍ക്കെതിരെ ഞാന്‍ പലപ്പോഴും വിജയിക്കാതെ പോയിട്ടുണ്ട്. അതുപോലെ പാക് ബൗളിംഗ് ഇതിഹാസം വസീം അക്രത്തിനെതിരെ എനിക്കധികം കളിക്കേണ്ടിവരാതിരുന്നത് എന്റെ ഭാഗ്യം. ഒരു തവണ മാത്രമെ എന്നെ അദ്ദേഹം പുറത്താക്കിയിട്ടുള്ളു-ചിരിയോടെ സംഗ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക