
സ്വന്തം ലേഖകൻ
ദുബായിൽ മധുവിധുആഘോഷിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് പൗരൻ അറസ്റ്റിൽ. ദുബായിൽ ലിമോസിൻ കാർ ഡ്രൈവറാണ് ഇയാൾ. കാറിൽ സഞ്ചരിക്കുന്നതിനിടയിൽ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു. നാലുദിവസത്തെ ഹണിമൂൺ ആഘോഷിക്കാനായി ദുബായിൽ എത്തിയതായിരുന്നു ദമ്പതികൾ.
മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഇയാൾ വാട്സ്ആപ്പ് വഴി ദമ്പതികൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. രണ്ടായിരം ദിർഹം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ദമ്പതിമാരെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതിയിൽ കൈകടത്തി, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. പണം തരാമെന്നേറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.