മുംബൈ: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയായിരിക്കും ഇന്ത്യന്‍ ഏകദിന, ട്വിന്‍റി ടീമിനെ നയിക്കുക. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിയ ധോനി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ടീമിലുണ്ട്.ഒരു ഇടവേളയ്ക്ക് ശേഷം യുവരാജ് സിങ് ഏകദിന,ട്വിന്‍റി20 ടീമിലേക്ക് തിരിച്ചെത്തി. ട്വിന്‍റി20 ടീമിലേക്ക് റെയ്നയും, ആശിഷ് നെഹ്‌റ എന്നിവരും മടങ്ങിയെത്തിയിട്ടുണ്ട്.
രഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്‌ഥാനത്തില്‍ യുവരാജ് സിംഗ് ദീര്‍ഘകാലത്തിന് ശേഷം ഏകദിന, ട്വന്റി–20 ടീമില്‍ തിരിച്ചെത്തി എന്നതാണ് പ്രത്യേകത. ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ടീമിനെ തെരഞ്ഞെടുത്തത്.
2013 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചൂറിയനിലാണ് യുവരാജ് ഒടുവില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന കുപ്പായമണിഞ്ഞത്. എന്നാല്‍ ട്വന്റി–20 യില്‍ പിന്നീട് നീലക്കുപ്പായത്തില്‍ യുവരാജ് കളിച്ചെങ്കിലും ഏകദിന ടീമില്‍ സ്‌ഥാനം ലഭിച്ചിരുന്നില്ല.മൂന്ന് ഏകദിനവും മൂന്ന് ട്വന്റി–20യും അടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. ജനുവരി 15ന് പൂനെയിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്.
ഏകദിന ടീം: കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), എം.എസ്.ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.ട്വന്റി–20 ടീം: കെ.എല്‍.രാഹുല്‍, മന്ദീപ് സിംഗ്, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), എം.എസ്.ധോണി, യുവരാജ് സിംഗ്, സുരേഷ് റെയ്ന, റിഷ്ഹാബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ.