കൊച്ചി: ചൈനീസ് കറന്‍സിയായ യുവാന്റെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയ്ക്കും വിലയിടിവു തുടര്‍ന്നേക്കും. രൂപയുടെ തകര്‍ച്ച തടയാന്‍ നടപടികള്‍ എടുക്കില്ലെന്ന സൂചന റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു.
ഇപ്പോള്‍ തന്നെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കൂടുതലാണെന്നതിനാല്‍ രൂപയുടെ മൂല്യം സംരക്ഷിക്കുന്നത് ഇറക്കുമതി വര്‍ധിക്കാന്‍ മാത്രമേ ഇടവരുത്തുകയുള്ളൂ എന്നതാണു പ്രധാന കാരണം.
രൂപയുടെ മൂല്യം ഡോളറിന് 70 രൂപയ്ക്കടുത്തെത്തിയാലും അദ്ഭുതപ്പെടാനില്ലെന്നാണു വിപണിയിലെ വിലയിരുത്തല്‍. ചൈനീസ് ഓഹരി വിപണിയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ ധനസ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) പിന്‍മാറിയിരുന്നു.
ചൈനീസ് ഓഹരി സൂചികയായ ഷാങ്ഹായ് ഇന്‍ഡെക്‌സ് 7.3% തകര്‍ന്ന ദിവസം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1050 കോടിയുടെ ഓഹരിയാണ് വിദേശ സ്ഥാപനങ്ങള്‍ വിറ്റു പിന്‍മാറിയത്.