ന്യൂഡല്‍ഹി: ഇക്വഡോര്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനിരുന്ന ധ്രുവ് ഹെലികോപ്റ്റര്‍ കരാര്‍ റദ്ദാക്കി.സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടിയാണ് കരാര്‍ റദ്ദാക്കിയത്.ഇക്വഡോര്‍ വാങ്ങിയ ഏഴ് ഹെലിക്കോപ്റ്ററുകളില്‍ നാലെണ്ണവും തകര്‍ന്നുവീണ സാഹചര്യത്തിലാണ് ഈ തീരുമാനം. 2009 മുതല്‍ 2012 വരെ കാലത്ത് വാങ്ങിയ ഏഴ് ‘ധ്രുവ്’ ഹെലികോപ്റ്ററുകളില്‍ നാലെണ്ണം തകര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. കോപ്ടറുകളില്‍ രണ്ടെണ്ണം സാങ്കേതിക കാരണങ്ങളാല്‍ തകരുകയായിരുന്നു. മറ്റു രണ്ടെണ്ണം പൈലറ്റുമാരുടെ പിഴവ് കാരണമാണെന്നും വിലയിരുത്തപ്പെടുന്നു.
തകര്‍ന്ന ഹെലികോപ്ടറുകളില്‍ ഒരെണ്ണം എക്വഡോര്‍ പ്രസിഡന്‍റിന് സഞ്ചരിക്കാനായി വാങ്ങിയതായിരുന്നു. തകര്‍ന്നുവീഴുമ്പോള്‍ പ്രസിഡന്‍റ് ഹെലികോപ്ടറിലില്ലാത്തതിനാലാണ് വന്‍ദുരന്തം ഒഴിവായത്.അതേസമയം, എക്വഡോറിന്‍െറ തീരുമാനം സംബന്ധിച്ച് ഒൗദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ളെന്ന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് അധികൃതര്‍ അറിയിച്ചു. എക്വഡോറുമായി സഹകരണ കരാര്‍ കാലാവധി കഴിഞ്ഞ ശേഷമാണ് ഹെലികോപ്ടറുകള്‍ തകര്‍ന്നതെന്നും സാങ്കേതിക തകരാറാണ് തകര്‍ച്ചക്ക് കാരണമെന്ന ആരോപണം തെളിയിക്കുന്ന റിപ്പോര്‍ട്ടുളൊന്നും നല്‍കിയിട്ടില്ളെന്നും കമ്പനി വിശദീകരിക്കുന്നു.ഇരുനൂറിലധികം ധ്രുവ് ഹെലികോപ്ടറുകള്‍ ഇന്ത്യ സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. സുപ്രധാന ഓപറേഷനുകളിലടക്കം ഉപയോഗിക്കുന്ന ഇത് ഉത്തരാഖണ്ഡിലെ കേദര്‍നാഥിലുണ്ടായ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.