അടിയന്തരാവസ്ഥയെ പിന്തുണച്ച വ്യക്തികളില്‍ മദര്‍ തെരേസയും ?

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂര്‍ണ്ണമായ 18 മാസങ്ങള്‍ ആയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യന്‍ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരയ്ക്ക് ഉത്തരവുകള്‍ (ഡിക്രീകള്‍ ) പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കുവാനും പൗരാവകാശങ്ങള്‍ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് നല്‍കി. 1975 മുതല്‍ 1977 വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം.

അടിയന്തരാവസ്ഥയെ പിന്തുണച്ച വ്യക്തികളില്‍ വിശുദ്ധയായ മദര്‍ തെരേസ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്.സമരങ്ങളില്ലാത്തതിനാല്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചെന്നും ഇക്കാരണത്താല്‍ അടിയന്തരാവസ്ഥയില്‍ ജനങ്ങള്‍ സന്തുഷ്ടരായിരുന്നെന്നാണ് മദര്‍ തെരേസ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ . അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരാഗാന്ധി അധികാരമൊഴിഞ്ഞ കാലത്ത് മദര്‍ തെരേസ അവരെ വസതിയില്‍പോയി സന്ദര്‍ശിച്ചിരുന്നു. ഇന്ദിരാ ഗാന്ധി എന്റെ നല്ലൊരു സുഹൃത്താണ് എന്നാണ് ഇതിനെക്കുറിച്ചു ചോദിച്ചവരോട് മദര്‍ തെരേസ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റാരെല്ലാം ആയിരുന്നു അടിയന്തരാവസ്തയെ പിന്തുണച്ചവര്‍  ?

ഖുശ്വന്ത് സിംഗ്
അടിയന്തരാവസ്ഥയെ പിന്തുണച്ച എഴുത്തുകാരനായിരുന്നു ഖുശ്വന്ത് സിംഗ്. അടിയന്തരവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും ചെയ്തികളെ അനുകൂലിച്ച ഖുശ്വന്ത് സിംഗ് കോണ്‍ഗ്രസ് പക്ഷപാതിയാണെന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. 1980 മുതല്‍ 1986 വരെ അദ്ദേഹം രാജ്യ സഭാംഗമായിരുന്നു. പ്രവര്‍ത്തനം നിലച്ചു പോയ സ്‌റ്റേറ്റിന് അടിയന്തരാവസ്ഥ ആശ്വാസമായെന്നാണ് ഖുശ്വന്ത് സിംഗ് പ്രതികരിച്ചത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ ആചാര്യ വിനോഭാവെയ്‌ക്കൊപ്പമായിരുന്നു ഖുശ്വന്ത് സിംഗും.

ആചാര്യ വിനോഭാവെ

vinobhave

ഭൂദാന പ്രസ്ഥാനത്തിന്റെ പിതാവും സ്വാന്ത്ര്യ സമരസേനാനിയുമായിരുന്ന ആചാര്യ വിനോഭാവെ അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നു. പൗര സ്വാതന്ത്ര്യം റദ്ദ് ചെയ്ത ഭരണകൂട നടപടിയെ അദ്ദേഹം പിന്തുണച്ചിരുന്നു. അച്ചടക്കത്തിന്റെ നാളുകള്‍ (അനുശാസന്‍ പര്‍വ) എന്നാണ്് വിനോഭാവ അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചിരുന്നത്. വിനോഭാവെയുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് അദ്ദേഹത്തെ ‘സര്‍ക്കാരീ സന്ത്’ എന്നാണ് അടിയന്തരാവസ്ഥയെ എതിര്‍ത്തവര്‍ വിശേഷിപ്പിച്ചിരുന്നത്.


എം.ജി രാമചന്ദ്രന്‍

mgr

ഉത്തരേന്ത്യയിലെ പോലെ രൂക്ഷമായിരുന്നില്ല ദക്ഷിണേന്ത്യയിലെ അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭം. 75ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാരായിരുന്നു അധികാരത്തില്‍. തുടക്കത്തില്‍ അടിയന്തരാവസ്ഥയെ പിന്തുണച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം എം.ജി.ആറുമായി സഖ്യമുണ്ടാക്കിയത് ഡി.എം.കെയുടെ നിലപാട് മാറ്റിച്ചു. അഭ്യന്തര സുരക്ഷാ നിയമപ്രകാരം കരുണാനിധിയുടെ മകന്‍ എം.കെ സ്റ്റാലിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലിലടച്ചു. അതേ സമയം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് എം.ജി.ആറിന്റെ നേതൃത്വത്തിലുള്ള എ.ഐ.ഡി.എം.കെ സ്വീകരിച്ചത്. കേന്ദ്രത്തിനുള്ള പിന്തുണയറിയിക്കാനായി എം.ജി.ആര്‍ ദല്‍ഹിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തുകയുണ്ടായി. 1976ല്‍ തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കുകയുണ്ടായി.

സി.പി.ഐ

cpi

അടിയന്തരാവസ്ഥ കാലത്തെ നിലപാടുകളുടെ പേരില്‍ ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ദിര’ എന്ന് സി.പി.ഐ വിമര്‍ശിക്കപ്പെട്ടിരുന്നു. ജയ്പ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വളര്‍ന്നു വന്ന പ്രസ്ഥാനത്തെ നേരിടാനുള്ള അവസരമായി സി.പി.ഐ അടിയന്തരാവസ്ഥയെ കണ്ടിരുന്നു. അടിയന്തരാവസ്ഥ നിലവില്‍ വരുമ്പോള്‍ സി.പി.ഐ യുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്ന ഒരു മന്ത്രിസഭയായിരുന്നു കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. സി.പി.ഐയുടെ സി.അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിലും ഇന്ദിരാഗാന്ധിയുടെ കൂടെയായിരുന്നു സി.പി.ഐയും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം കനത്ത തോല്‍വിയാണ് സി.പി.ഐയും നേരിട്ടത്.

എന്നാല്‍ അടിയന്തരാവസ്ഥയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് സി.പി.ഐ പിന്നീട് ഏറ്റു പറഞ്ഞിരുന്നു. അടിയന്തരാവസ്ഥയില്‍ വലതുപക്ഷ കക്ഷികള്‍ക്കെതിരെ മുന്നേറ്റമുണ്ടാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിന് അത് വഴിവെച്ചതെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.


ബാല്‍ താക്കറെ

bal-thackeray

പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ കൊടിയ ശത്രുവായി മാറിയെങ്കുലും അടിയന്തരാവസ്ഥയെ പിന്തുണച്ച മറ്റൊരു പ്രധാന നേതാവായിരുന്നു ബാല്‍ താക്കറെ. അക്കാലത്ത് അടിയന്തരാവസ്ഥയെയും ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയെയും സ്വാഗതം ചെയ്ത് കൊണ്ട് സ്വന്തം പത്രമായ ‘മാര്‍മികി’ല്‍ അദ്ദേഹം ലേഖനമെഴുതി.

ആരംഭ കാലത്ത് ശിവസേനയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന വസന്ത റാവു നായിക്ക്, വസന്ത്ദാദ പാട്ടീല്‍ എന്നിവര്‍ സേനയുടെ രൂപീകരണത്തില്‍ മുഖ്യ പങ്കു വഹിച്ചവരായിരുന്നു. ഇക്കാരണത്താല്‍ വിമര്‍ശകര്‍ ശിവസേനയെ ‘വസന്ത സേന’ എന്ന് പരിഹസിച്ചിരുന്നു.

 

 

Top