ബോട്ട് തകര്‍ന്ന് അപകടത്തില്‍പെട്ട പാകിസ്ഥാന്‍ കാമാന്‍ഡോകളെ രക്ഷിച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍; ബോട്ട് തകര്‍ന്നത് ഇന്ത്യാക്കാരെ പിടികൂടാനെത്തിയപ്പോള്‍

അഹമ്മദാബാദ്: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടാനെത്തിയ ബോട്ട് തകര്‍ന്ന് അപകടത്തില്‍പ്പെട്ട പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ കമാന്‍ഡോകളായ രണ്ട് പാകിസ്താന്‍കാരെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.

ഇന്ത്യന്‍ സമദ്രാതിര്‍ത്തിക്കുള്ളില്‍ തിങ്കളാഴ്ചയാണ് പാകിസ്താന്‍ ബോട്ട് അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടുന്നതിന് അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച പാക് കമാന്‍ഡോകള്‍ ഇന്ത്യക്കാരെ പിടികൂടുകയായിരുന്നു. പിടികൂടിയ ഏഴ് ബോട്ടുകളും അതിലെ മത്സ്യത്തൊഴിലാളികളുമായി തിരിച്ചു പോകുന്നതിനിടയിലാണ് ഒരു ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുമായി പാക് ബോട്ട് ഇടിച്ചത്. പാക് ബോട്ടിലുണ്ടായിരുന്ന ആറ് കമാന്‍ഡോകള്‍ കടലില്‍ മുങ്ങി. തുടര്‍ന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ രണ്ട് പാകിസ്താന്‍ കമാന്‍ഡോകളെ രക്ഷപ്പെടുത്തി. മൂന്നുപേര്‍ മുങ്ങിമരിച്ചു. ഒരു പാകിസ്താന്‍കാരനെ കാണാതായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് മൂന്ന് പാകിസ്താന്‍ കമാന്‍ഡോകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇത് പാകിസ്താന് കൈമാറിയിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. കാണാതായ പാക് കമാന്‍ഡോയ്ക്കായി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തി. ഒരു ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും തകര്‍ന്നിട്ടുണ്ട്.

പ്രത്യുപകാരം എന്ന നിലയില്‍ പാകിസ്താന്‍ പിടികൂടിയ ഏഴ് ഇന്ത്യന്‍ മത്സബന്ധന ബോട്ടുകളും പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി മോചിപ്പിച്ചതായും അവര്‍ വ്യക്തമാക്കി. എന്നാല്‍, ഇപ്പോഴും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്താന്റെ പിടിയില്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് പാകിസ്താന്‍, ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളെയും തൊഴിലാളികളെയും തട്ടിക്കൊണ്ടുപോകുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു. ഏപ്രില്‍ ആദ്യം 65 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് പാകിസ്താന്‍ പിടികൂടിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Top