മുംബൈ: മുന്‍ ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ മൊഹമ്മദ് അസഹ്‌റുദ്ദീന്‍ മൂന്നാമതും വിവാഹിതനായെന്ന് മഹാരാഷ്ട്ര ടൈംസ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കക്കാരി ഷാന്നോണ്‍ മേറിയാണ് ഭാര്യ. നൗറീന്‍ ആണ് ആദ്യ ഭാര്യ. പിന്നീട് സിനിമാ നടി സംഗീത ബിജ്‌ലാനിയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഷാന്നോണ്‍ മേറിയും.
കഴിഞ്ഞ സെപ്തംബറില്‍ അസഹ്‌റുദ്ദീന്റെ ഡ്രൈവര്‍ ജാന്‍ മൊഹമ്മദ് അപകടത്തില്‍ മരിച്ചു. ശനിയാഴ്ച ജാന്‍ മൊഹമ്മദിന്റെ വീട്ടില്‍ അസഹ്ര്! സന്ദര്‍ശനം നടത്തി. ഒപ്പം ഷാന്നോണ്‍ ഉണ്ടായിരുന്നു. പര്‍ദ്ദയാണ് അവര്‍ ധരിച്ചിരുന്നത് എന്നതിനാല്‍ തിരിച്ചറിയാനായില്ല. പിന്നീട് അസഹ്ര്! തന്നെയാണ് പരിചയപ്പെടുത്തിയത്.
അസഹ്‌റും ഷാന്നോണും 2013 മീതല്‍ പരിചയത്തിലാണ്. അവര്‍ പാരീസില്‍ അവധിക്കാലമാഘോഷിക്കുന്ന ചിത്രങ്ങള്‍ മുമ്പു പുറത്തുവന്നിരുന്നു. ഇപ്പോഴും ചങ്ങാതിമാര്‍മാത്രമാണെന്ന് ഷാന്നോണ്‍ പറയുന്നു. എന്നാല്‍, മാധ്യമ പ്രതിനിധകള്‍ക്കു മുന്നില്‍ ഭാര്യ എന്നുതന്നെയാണ് അസഹ്ര്! പരിചയപ്പെടുത്തിയത്.
2000ല്‍ ക്രിക്കറ്റിലെ ഒത്തുകളി തെളിഞ്ഞതിനെ തുടര്‍ന്ന് കളിക്കളത്തില്‍നിന്നു പുറത്തായ മുന്‍ ക്യാപ്റ്റന് കളിയില്‍നിന്ന് ആജീവനാന്ത വിലക്കാണ്.