ഖജുരാഹോയുടേയും കാമസൂത്രയുടേയും നാടാണെങ്കിലും വിവാഹപൂര്‍വ ലൈംഗികത ഇന്ത്യയില്‍ വിലക്കപ്പെട്ടതും ഗോപ്യവുമായ ഒന്നായാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ആ ധാരണകളെ അപ്പാടെ പൊളിചെഴുതുകയാണ് സോ എഫിന്‍ ക്രേ പുറത്തുവിട്ട വീഡിയോ.
Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!
മെട്രോ നഗരങ്ങളിലെ മികച്ച വിദ്യാഭ്യാസം നേടിയ സമൂഹമെങ്കിലും ഇപ്പോള്‍ വിവാഹ പൂര്‍വലൈംഗികതയെ വലിയ പാപമായി കാണുന്നില്ലെന്നാണ് വീഡിയോയിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സോ എഫിന്‍ ക്രേ മുംബൈയിലെ തെരുവില്‍ നടത്തിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ധൈര്യത്തോടെ ആദ്യ ലൈംഗികാനുഭവം പങ്കുവച്ചത്.
ആദ്യ ലൈംഗിക ബന്ധം വേദനാജനകമായിരിക്കുമെന്ന വിശ്വാസത്തെക്കുറിച്ചും ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചുമൊക്കെയായിരുന്നു ചോദ്യങ്ങള്‍. എല്ലാത്തിനും വ്യക്തമായ മറുപടി നല്‍കുന്നുണ്ട് പെണ്‍കുട്ടികള്‍.
ഇതുവരെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പെണ്‍കുട്ടികള്‍ ഉപദേശവും നല്‍കുന്നുണ്ട് .