ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും

ഇന്ത്യയിൽ സ്വർണ വില കുത്തനെ കുറയാൻ സാധ്യത. സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് ആവശ്യക്കാരുടെ എണ്ണം കൂട്ടും. കഴിഞ്ഞ ആറ് ആഴ്ച്ചയായി ആഗോള വിപണി വില ഉയർന്നിരിക്കുകയാണ്.

ജിഎസ്ടി നടപ്പാക്കിയതിന് ശേഷം സ്വർണ ഇറക്കുമതിയിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്.

ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണ കള്ളക്കടത്ത് ഒരു പരിധി വരെ തടയാനും സാധിക്കും. ഇന്ത്യയിൽ ഇറക്കുമതി തീരുവ ഉയർത്തിയതിനാൽ സ്വർണ കള്ളക്കടത്ത് വ്യാപകമായിരുന്നു.

2016 ൽ 120 ടൺ സ്വർണം ഇന്ത്യയിലേക്ക് കടത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ നിയമപരമായ ഇറക്കുമതി സാധാരണയായി ഒരു വർഷം 800 ടൺ വരെ വരും.

ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയിൽ സ്വർണത്തിന് 3% നികുതി വർദ്ധിച്ചു. ഇതാണ് വിദേശത്തെ സ്വർണ വിൽപ്പന കൂടാൻ കാരണം. ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിലും 13 ശതമാനം വിലക്കുറവാണ് ദുബായിയിൽ നിന്ന് വാങ്ങുമ്പോൾ.

ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യത്തിൽ ധനമന്ത്രാലയം തീരുമാനം വ്യക്തമാക്കിയിട്ടില്ല. ധനകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനും വിസമ്മതിച്ചു.

Top