ഐഎസ്‌ഐയുടെ ചാരന്മാരെ പൂട്ടാന്‍ ഇന്ത്യന്‍ സൈബര്‍ സേന: സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ പട്ടാളക്കാരുടെയും വിരമിച്ചവരുടെയും നീക്കങ്ങള്‍ക്കു സൈബര്‍ നിരീക്ഷണക്കണ്ണ്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ ചാരവലവിരിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ തീവ്രവാദി സംഘങ്ങളുടെ ആക്രമണത്തില്‍ നിന്നു ഇന്ത്യന്‍ സേനയെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈബര്‍ സേനയുടെ സുരക്ഷാ കവചം. സൈന്യത്തില്‍ നിന്നു വിരമിച്ചതും, നിലവില്‍ ജോലി ചെയ്യുന്നതുമായ എല്ലാ ഉദ്യോഗസ്ഥരുടെയും സോഷ്യല്‍ മീഡിയയിലെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാണ് ഇന്ത്യന്‍ സൈബര്‍ സേന ആക്രമണത്തിനു ഒരുങ്ങി നില്‍ക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനു പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ സോഷ്യല്‍ മീഡിയ വഴി ചാരസുന്ദരിമാരെ അയച്ചതായി ഇന്ത്യന്‍ സേനകള്‍ കണ്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെട സംഭവത്തില്‍ നാലു പേരെ ഡല്‍ഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൈനികരെയും വിമരിച്ച സൈനിക ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാന്‍ ഇന്ത്യന്‍ സൈബര്‍ സേന ഒരുങ്ങുന്നത്.
സൈന്യവുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും, സൈനികരുടെയും വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ ഇതിനകം തന്നെ ഇന്ത്യന്‍ സൈബര്‍ സേനയുടെ കയ്യില്‍ എത്തിക്കഴിഞ്ഞി്ട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ട എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത് എങ്ങിനെ, സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സുഹൃത്തുക്കള്‍ ആരൊക്കെ, ഇതില്‍ എത്രപേര്‍ ഇന്ത്യയ്ക്കു പുറത്തു നിന്നുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം ഇന്ത്യന്‍ സൈബര്‍ സേന ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്നതിനും ഇവരെ കൃത്യമായി വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതിനും അധികൃതര്‍ തയ്യാറെടുക്കുന്നുണ്ട്.

Top