ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ ആക്രമണമുണ്ടായത്. അതിര്‍ത്തി സുരക്ഷാ സേനാംഗവും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
റോക്കറ്റുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക