ഇന്ത്യക്കാരന്‍ വിപണിപിടിക്കാന്‍ ഇ– വിപണിയെ കൂട്ടു പിടിക്കുന്നു

ഇലക്ട്രോണിക്സ് ഗൃഹോപകരണ വിപണിയിലെ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തില്‍ പിന്തള്ളപ്പെട്ടുപോയ ഇന്ത്യന്‍ കമ്പനികള്‍ തിരിച്ചു വരവിനുള്ള ശ്രമം തുടങ്ങി. പക്ഷേ പഴയതുപോലലല്ല, ഇ കോമേഴ്സിന്‍െറ സാധ്യതകളാണ് തേടുന്നതെന്നു മാതം. ഒരു കാലത്തെ പ്രമുഖ ബ്രാന്‍ഡുകളായിരുന്ന ബി.പി.എല്‍, സാന്‍സൂയി, കെന്‍സ്റ്റാര്‍, കെല്‍വിനേറ്റര്‍, ഒണീഡ, മഹാരാജ വൈറ്റ്ലൈന്‍ തുടങ്ങിയവയാണ് പുതിയ വഴി തേടിയത്. ഓണ്‍ലൈന്‍ വഴി വിപണി പിടിച്ചശേഷം കടകളിലേക്ക് മടങ്ങിയത്തെുകയോ ശക്തമായ സാന്നിധ്യമാവുകയോ ചെയ്യാനാണ് ഇവരുടെ ലക്ഷ്യം.
ഓണ്‍ലൈന്‍ വിപണികളില്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമായ വിലക്കുറവിന്‍െറ പിന്‍ബലത്തില്‍ വമ്പന്മാരായ എതിരാളികളെ മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. ഒരു പതിറ്റാണ്ടിന്‍െറ ഇടവേളക്കുശേഷമുള്ള തിരിച്ചു വരവിനായി ബി.പി.എല്‍ ഫ്ളിപ്കാര്‍ട്ടുമായി കരാറിലായിക്കഴിഞ്ഞു. ചില്ലറ വിപണിയില്‍ പിന്നിലായതോടെ വീഡിയോകോണിന്‍െറ സാന്‍സൂയി, കെന്‍സ്റ്റാര്‍, കെല്‍വിനേറ്റര്‍ ബ്രാന്‍ഡുകളും എയര്‍കണ്ടീഷനറുകളുടെ എക്സ്ക്ളൂസീവ് വില്‍പ്പനക്ക് ഓണ്‍ലൈനിലേക്ക് തിരിഞ്ഞു. വാഷിങ്മെഷീനുമായി ഓണ്‍ലൈനില്‍ നടത്തിയ പരീക്ഷ$ണം വിജയം കണ്ടതോടെയാണ് ഒണീഡ ടെലിവിഷനുകളും എയര്‍കണ്ടീഷനറുകളും കൂടി ഓണ്‍ലൈനിലേക്കത്തെിക്കാന്‍ തീരുമാനിച്ചത്. ആമസോണ്‍, സ്നാപ്ഡീല്‍, പേടിഎം തുടങ്ങിയവയെല്ലാം ഇവയുടെ നിര്‍ണായക വിപണികളായി മാറിയിരിക്കുകയാണ്.
ഇലക്ട്രോണിക്സ് ഉല്‍പന്ന വിപണിയുടെ 50 ശതമാനവും ഇ കോമേഴ്സ് വഴിയായിട്ടുണ്ടെന്നും നാല്, അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയും സമാന സ്ഥിതിയിലത്തെുമെന്നും ഒണീഡയുടെ ഉടമകളായ മിര്‍ക് ഇലക്ട്രോണിക്സിന്‍െറ ചെയര്‍മാന്‍ ഗുലു മിര്‍ചന്ദനി പറയുന്നു. ഒരു വര്‍ഷം കൊണ്ട് മൂന്ന്-നാല് ശതമാനം വിപണി പിടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാ വൈറ്റ് ലൈന്‍ വില്‍പ്പന കഴിഞ്ഞ ആറുമാസം കൊണ്ട് ഇരട്ടിയായിട്ടുണ്ടെന്നും ചില്ലറ വ്യാപാര മേഖല വഴി കടന്നുചെല്ലാന്‍ കഴിയാത്തിടത്തും ചെല്ലാന്‍ സാധിക്കുന്നു എന്നതാണ് ഇ കോമേഴ്സ് വിപണിയുടെ ഗുണമെന്നും മഹാരാജയുടെ ഉടമകളായ എസ്.ഇ.ബി ഗ്രൂപ്പിന്‍െറ ചീഫ് എക്സിക്യൂട്ടീവ് സുനില്‍ വാധ്വ പറയുന്നു. വീഡിയോകോണ്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് വീണ്ടും വിപണിയിലത്തെിയതെങ്കില്‍ മറ്റുള്ളവര്‍ ചൈനയില്‍ നിര്‍മിച്ച് സ്വന്തം ബ്രാന്‍ഡില്‍ അവതരിപ്പിച്ചാണ് തിരിച്ചു വരവിന് ശ്രമിക്കുന്നത്. മൊബൈല്‍ ഫോണ്‍ കമ്പനികളായ ഷിവോമിയും മോട്ടറോളയും നേരത്തെ ഇ ടെയില്‍ തന്ത്രം പരീക്ഷിച്ചു വിജയിച്ചശേഷം ചില്ലറ വിപണിയിലത്തെിയിരുന്നു. മൈക്രോമാക്സ് ടെലിവിഷന്‍ ബിസിനസിലും സമാന തന്ത്രമാണ് പയറ്റുന്നത്.

Top