സാമ്പത്തികം ഡെസ്‌ക്
റിയാദ്: ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കു കൂടുന്നത് ഗൾഫ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഒരു മാസത്തിലേറെയായി രൂപയുടെ മൂല്യം കൂടിവരികയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏറ്റവും മികച്ച വിനിമയ മൂല്യമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഒരു സൗദി റിയാലിന് ഒരു രൂപയുടെ വ്യത്യാസമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിയുകയും വിനിമയ നിരക്കിൽ മാറ്റമുണ്ടാകുമെന്നും കരുതി മാസങ്ങളായി പണം അയയ്ക്കാതെ കാത്തിരുന്നവർ കുടുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ 21 മാസത്തിനിടെ ഒരു റിയാലിന് 18.30 രൂപ വരെ മൂല്യം ഉയർന്നിരുന്നു. എന്നാൽ 17 റിയാലിൽ താഴെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വിനിമയ നിരക്ക്. രൂപയുടെ വിനിമയ നിരക്ക് ഉയർന്നതോടെ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജിസിസി രാഷ്ട്രങ്ങളിലെ തൊഴിൽ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും ഇന്ത്യയിലേക്കുളള പണമൊഴുക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. അതോടൊപ്പം വിനിമയ നിരക്കിലെ കുറവ് കൂടുതൽ പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്റ്റേറ്റ് ബാങ്കേഴ്സ് കമ്മറ്റി കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്കുകളിൽ 2016 ൽ 1.48 ലക്ഷം കോടി രൂപ പ്രവാസികൾ നിക്ഷേപിച്ചിരുന്നു. എന്നാൽ ഈ വർഷം ഇരുപത് ലക്ഷം കോടി രൂപയുടെ നിക്ഷേപം കുറഞ്ഞു. അമേരിക്കൻ ഡോളറുമായി ഓഗസ്റ്റിൽ ഇന്ത്യൻ രൂപയ്ക്കുണ്ടായിരുന്ന വിനിമയ നിരക്ക് 63.87 ആണ്. കഴിഞ്ഞ ദിവസം ഇത് 64.11 എന്ന നിലയിലേക്ക് ഉയർന്നു.
രൂപയുടെ മൂല്യം ഉനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ തൊഴിലാളികളെ ആശ്രയിക്കുന്ന എക്സ്ചേഞ്ചുകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടപാടുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് മണി എക്സ്ചേഞ്ചുകളെയും സാരമായി ബാധിച്ചു.