മഴ: ശ്രീലങ്കയില്‍ 100 മരണം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയും

ന്യൂഡല്‍ഹി:ശ്രീലങ്കയില്‍ കനത്ത മഴയും മണ്ണിടിച്ചിലും ശ്രീലങ്കയില്‍ വന്‍ നാശം വിതച്ചു. ഇതുവരെ നൂറിലേറപ്പേരാണ് മരിച്ചത്. മരങ്ങള്‍ കടപുഴകിയും വെള്ളം പൊങ്ങിയും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിലാണ്.കൊടിയ നാശനഷ്ടങ്ങളില്‍ ആശ്വാസം പകരാന്‍ ഇന്ത്യന്‍ നാവിക സേനയും. ശ്രീലങ്കയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാവിക സേനയുടെ കപ്പലുകള്‍ ഇന്ത്യ വിട്ടു നല്‍കി.

സൗത് ബേ ഒാഫ് ബംഗാളില്‍ പ്രവര്‍ത്തിക്കുന്ന െഎ. എന്‍.എസ് കിര്‍ച് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൊളംബോയിലേക്ക് വഴിതിരിച്ചു വിട്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കപ്പല്‍ കൊളംബോയിലെത്തും. കൂടാതെ, ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും മരുന്നും, വെള്ളവുമായി വിശാഖപ്പട്ടണത്തു നിന്ന് െഎ.എന്‍.എസ് ജലാശ്വനും ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. ഡോക്ടര്‍മാരുടെ സംഘവും മുങ്ങല്‍ വിദഗ്ധരും ഹെലികോപ്റ്ററുകളും മറ്റ് ദുരന്ത നിവാരണ ഉപകകരണങ്ങളും കപ്പലിലുണ്ടാകും. ഇൗ കപ്പല്‍ ഇന്നു െവെകീേട്ടാ നാളെ ഉച്ചക്കോ കൊളംബോയിലെത്തും. ദുരിതാശ്വാസ സംവിധാനങ്ങളും മുങ്ങല്‍ വിദഗ്ധരുമായി കൊച്ചിയില്‍ നിന്ന് ഇന്ന് രാവിലെ ഏഴിന് ഐ.എന്‍.എസ് ശാര്‍ദുല്‍ കൊളംബോയിലേക്ക് പോയിട്ടുണ്ട്. ഇന്ന് രാത്രി ശാര്‍ദുല്‍ കൊളംബോയിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീലങ്കയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ പേമാരി നൂറുകണക്കിനു വീടുകളും റോഡുകളും തകര്‍ത്തിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം 91പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകള്‍. 13ജില്ലകളിലായി ഏകദേശം 50,000 ജനങ്ങളെ ദുരിതം ബാധിച്ചു. 8000ഒാളം പേര്‍ ദുരിതബാധിത പ്രദേശത്തു നിന്ന് പാലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. വന്‍തോതില്‍ ജീവനാശം ഉണ്ടായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം പ്രകടിപ്പിച്ചു. ദുരിതത്തില്‍ എന്തു സഹായവും നല്‍കാനായി ഇന്ത്യ ശ്രീലങ്കയ്ക്ക് ഒപ്പമുണ്ട്. മോദി ട്വിറ്ററില്‍ കുറിച്ചു. ദുരിതാശ്വാസ വസ്തുക്കളുമായി ഐഎന്‍എസ് കെര്‍ച്ച് ആണ് കൊളംബോയില്‍ എത്തിയത്. ഒരു കപ്പല്‍ ഇന്ന്എത്തും. 2003മെയില്‍ വെള്ളപ്പൊക്കത്തില്‍ ഇവിടെ 250 പേര്‍ മരിച്ചിരുന്നു.

Top