മുംബൈ: അധോലോക നായകനെ ഫോണില്‍ വിളിക്കുന്നവരില്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയക്കാരും. ഇന്ത്യാ ടുഡേയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2015 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 2016 ഏപ്രില്‍ അഞ്ചുവരെയുള്ള കാലയളവിലെ ടെലിഫോണ്‍ രേഖകള്‍ ഇന്ത്യാ ടുഡേക്ക് ലഭിച്ചു.
വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയ രേഖകളില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രമുഖരുടെ നമ്പറുകളാണുള്ളത്. ഒരു നമ്പര്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്‍േറതാണെന്ന് കണ്ടത്തെി.
ദാവൂദിന്റെ ഭാര്യ മെഹ്ജബീന്‍ ശൈഖിന്റെ പേരിലാണ് കറാച്ചിയിലെ വസതിയിലെ നാലു ടെലിഫോണ്‍ കണക്ഷനുകളും. ഇന്ത്യയെ കൂടാതെ, യു.എസ്, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങളിലേക്കാണ് കാളുകള്‍ പോയിരിക്കുന്നത്. യു.എ.ഇയിലേക്ക് പോയിരിക്കുന്ന കാളുകള്‍ പ്രമുഖ സുരക്ഷാ ഏജന്‍സിയുടേതാണ്. ദാവൂദ് ബന്ധപ്പെടുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.