ഏറ്റവും കൂടുതല്‍ വരുമാനം ഇന്ത്യയില്‍ നേടി തരുന്ന വകുപ്പാണ് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍ ചില ട്രെയിനിലെ ലൊക്കൊ പൈലറ്റ് മാരുടെ അവസ്ഥ കണ്ടാല്‍….
ലോക്കോ പൈലറ്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. മഴയ പെയ്താല്‍ കുട ചൂടുന്നത് സ്വാഭാവികമാണ് എന്നാല്‍ ഒരു വാഹനത്തില്‍ ഇരിക്കുമ്പോഴാണെങ്കിലോ? അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ഒരു എഞ്ചിന്‍ ഡ്രൈവര്‍ മഴ നനയാതിരിക്കാന്‍ കൂടചൂടികൊണ്ട് ട്രെയിന്‍ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ പരിതാപകരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന വകുപ്പിലാണ് ഇത്തരം അവസ്ഥയെന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.ട്രെയിനിന്റെ കണ്‍ട്രോള്‍ പാനലിലേക്ക് വെള്ളം കയറാതിരിക്കാനാണ് എഞ്ചിന്‍ ഡ്രൈവര്‍ കുടചൂടുന്നത്. അത് മാത്രവുമല്ല നിലത്ത പേപ്പര്‍ വിരിച്ചതായും വീഡിയോയില്‍ കാണാം. ജാര്‍ഖണ്ഡിലെ ബെര്‍മോസ് സ്‌റ്റേഷനില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് കരുതപ്പെടുന്നത്. സോഷ്യല്‍ മാഡിയയില്‍ ഇതിനോടകം തന്നെ വീഡിയോ വൈറലായിരിക്കുകയാണ്.