![](https://dailyindianherald.com/wp-content/uploads/2016/05/cedit.png)
ന്യൂഡല്‍ഹി: ഒരു കോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി ഇന്ത്യന്‍ റയില്‍വേയുടെ സൈറ്റ് ഹാക്ക്‌ചെയ്തു. റെയില്‍വേയുടെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ഐആര്‍സിടിസി) അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഏകദേശം ഒരു കോടിയിലധികം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായാണ് കരുതുന്നത്.
ഉപഭോക്താക്കളുടെ പാന്‍കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവയടക്കം വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച ഉടന്‍ തന്നെ ഡല്‍ഹിയില്‍ റെയില്‍വേയുടെ ഉന്നതതല യോഗം ചേര്‍ന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെയാണ് നൂറ് കോടി മുടക്കി റെയില്‍വെ വെബ്‌സൈറ്റ് നവീകരിച്ചത്. ടിക്കറ്റ് ബുക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളായിരുന്നു ചെയ്തിരുന്നത്. വെബ്‌സൈറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ബലപ്പെടുത്തുന്നതില്‍ റെയില്‍വേ വീഴ്ച്ച വരുത്തിയതായും ആക്ഷേപമുണ്ട്