രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികള്‍ക്ക് മികച്ച അവസരം

ദുബൈ: ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ദിര്‍ഹത്തിന് 22.63 രൂപയാണ് വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം മികച്ച മുന്നേറ്റം തുടരുകയാണ്.

ഒമാന്‍ റിയാല്‍ 216.08 രൂപയിലും ബഹ്റൈന്‍ റിയാല്‍ 220.75 രൂപയിലുമെത്തി. കുവൈത്ത് ദിനാര്‍ 270.5, സൗദി റിയാല്‍ 22.18 എന്നിങ്ങനെയാണ് വിനിമയ നിരക്ക്. ഇന്നലെ ഒരു ദിര്‍ഹത്തിന് 22.65 ആയിരുന്നു വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ മികച്ച അവസരമാണെങ്കിലും മാസം പകുതി പിന്നിട്ടതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് പ്രതീക്ഷിച്ചത് പോലെ പണം അയയ്ക്കാന്‍ സാധിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top