ഇന്ത്യക്കാരിക്ക് നേരെ വീണ്ടും വംശീയാധിക്ഷേപം; മകളുടെ മുന്നില്‍ വച്ച് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍

ഇന്ത്യാക്കാര്‍ വിദേശ രാജ്യങ്ങളില്‍ അപമാനിക്കപ്പെടുന്നതും വംശീയ ആക്രമണം നേരിടുന്നതും തുടര്‍ സംഭവമാകുന്നു. ഇപ്പോള്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ യുവതി അപമാനിക്കപ്പെട്ടതായിട്ടാണ് പരാതി. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇവരോട് വസ്ത്രമഴിക്കാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. മകളുടെ മുന്നില്‍വച്ചാണ് ഈ ദുരനുഭവം ഉണ്ടായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് ബെംഗളൂരുവില്‍നിന്ന് ഐസ്‌ലന്‍ഡിലേക്കു പോയ മുപ്പതുകാരിയായ ശ്രുതി ബാസപ്പ എന്ന യുവതിയെയാണ്് നാലു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് അപമാനിച്ചത്. ഒടുവില്‍ ഐസ്‌ലന്‍ഡ് പൗരനായ ഇവരുടെ ഭര്‍ത്താവ് പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടു മയപ്പെടുത്തിയത്.

തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്‌സ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സംശയാലുക്കളായ ചില ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ശ്രുതിയുടെ ആരോപണം. എന്തു തരത്തിലുമുള്ള പരിശോധനയ്ക്കും താന്‍ തയാറാണെന്നും രണ്ടാഴ്ച മുന്‍പ് ഒരു സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധന ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. സര്‍ജറിയുടെ രേഖകളും ഉദ്യോഗസ്ഥരെ കാണിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, യുവതിയുടെ ആവശ്യം തള്ളിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ചുള്ള പരിശോധന കൂടിയേ തീരൂ എന്നു ശഠിക്കുകയായിരുന്നു. ആറു വര്‍ഷം യൂറോപ്പില്‍ ജീവിച്ച വ്യക്തിയായിട്ടും തനിക്കെതിരെ അവര്‍ ഇത്തരമൊരു നിലപാടു സ്വീകരിച്ചത് വംശീയാധിക്ഷേപത്തിന്റെ ഭാഗമാണെന്ന് ശ്രുതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഐസ്!ലന്‍ഡ് പൗരനായ ഭര്‍ത്താവിനെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തിയെന്നും വസ്ത്രമഴിച്ചുള്ള പരിശോധനയില്‍നിന്ന് പിന്‍മാറിയെന്നും യുവതി വെളിപ്പെടുത്തി.

ഇതേ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി ഏതാനും ആഴ്ചകള്‍ക്കു മുന്‍പും പരാതി ഉയര്‍ന്നിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനെതിരെ രണ്ടു കുട്ടികളുടെ മാതാവായ സിംഗപ്പൂര്‍ സ്വദേശി ഗായത്രി ബോസ് (33) പരാതി നല്‍കുകയും ചെയ്തു. ഒപ്പം കുട്ടികളില്ലാതെ യാത്രയ്‌ക്കെത്തിയ ഗായത്രിയുടെ ബാഗില്‍ ബ്രെസ്റ്റ് പമ്പ് കണ്ടതിനെ തുടര്‍ന്ന് മുലയൂട്ടുന്ന അമ്മയാണെന്നു തെളിയിക്കാന്‍ സുരക്ഷാ വിഭാഗം ആവശ്യപ്പെടുകയായിരുന്നു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചശേഷം പൊലീസ് ഉദ്യോഗസ്ഥ ഇവരെ ഒരു മുറിയിലേക്കു കൊണ്ടുപോയെന്നും മുലപ്പാലുണ്ടെന്നു തെളിയിക്കാന്‍ നിര്‍ബന്ധിച്ചെന്നും ജര്‍മന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസം.

Top