ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സന്നദ്ധ കാബൂളില്‍ ഇന്ത്യന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോയിസംഘടനാ പ്രവര്‍ത്തകയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. അഗാ ഖാന്‍ എന്ന സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ജൂഡിറ്റ് ഡിസൂസയെ ആണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രിയാണ് ജൂഡിറ്റിനെ തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രിയാണ് ജൂഡിറ്റിനെ തട്ടിക്കൊണ്ട് പോയത്.
ജൂഡിറ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞതായി അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അഫ്ഗാനിസ്ഥാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും എംബസി അറിയിച്ചു.
കൊല്‍ക്കത്ത സ്വദേശിയായ ജൂഡിറ്റ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സന്നദ്ധ സംഘടനില്‍ പ്രവര്‍ത്തിച്ച് വരികയാണ്.അഫ്ഗാനില്‍ താമസിക്കുന്നതോ സന്ദര്‍ശനം നടത്തുന്നതോ ആയ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ മാസം ഇന്ത്യന്‍ എംബസി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. വിദേശികള്‍ക്ക് നേരെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ അവിടെ തുടരുകയാണെന്നും അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നുമായിരുന്നു മുന്നറിയിപ്പ്.