തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ച് മലയാള മനോരമയിലും ടൈംസ് ഓഫ് ഇന്ത്യയിലും ജോയ് ആലുക്കാസിന്റെ പരസ്യം. ഇന്നലെ മനോരമ, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ മുന്‍പേജില്‍ വന്ന പരസ്യങ്ങളാണ് വിവാദങ്ങമായത്. 14 രാജ്യങ്ങളുടെ ദേശീയ പതാക ഉപയോഗിച്ചുള്ള പരസ്യത്തില്‍ ഇന്ത്യന്‍ പതാകയില്‍ നിന്നും അശോകചക്രം മാത്രം അപ്രത്യക്ഷമായി. ഇതോടെ ഇന്ത്യന്‍ പതാക സ്വീഡിഷ് പതാകയായി മാറി.
‘ലോകം തിളങ്ങുന്നു ഞങ്ങളിലൂടെ’ എന്ന തലക്കെട്ടിലുള്ള പരസ്യത്തില്‍ സ്വന്തം ജുവല്ലറിയുടെ പാരമ്പര്യം വിളിച്ചോതാനാണ് ഉപയോഗിച്ചിരുന്നത്. 30 വര്‍ഷങ്ങള്‍, 14 രാജ്യങ്ങള്‍, 130 ഷോറൂമുകള്‍ എന്നാണ്. യു.എസ്.എ., യു.കെ., യു.എ.ഇ., ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പോര്‍, മലേഷ്യ, കാനഡ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പതാകകളുണ്ട്. ഇതില്‍ കാനഡ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലും ഷോ റൂം തുറക്കാന്‍ പദ്ധതിയുണ്ട് എന്ന വിധത്തിലായിരുന്നു. എന്നാല്‍, മറ്റെല്ലാ രാജ്യങ്ങളുടെയും പതാക കൃത്യമായി ഉപയോഗിച്ചിട്ടും മനോരമയുടെ കോഴിക്കോട് എഡിഷറിനില്‍ ത്രിവര്‍ണം നല്‍കി അശോകചത്രം ഒഴിവാക്കി. മറ്റ് എഡിഷനുകളില്‍ ത്രിവര്‍ണത്തില്‍ ഇന്ത്യ എന്നെഴുതുകയാണ് ചെയ്തത്.
മലയാള മനോരമയുടെ കോഴിക്കോട്, വയനാട് എഡിഷനുകളില്‍ ഈ പരസ്യം വന്നിരുന്നു. കൂടാതെ ടൈംസ് ഓഫ് ഇന്ത്യയുടെ ചില എഡിഷനുകളിലും ഇങ്ങനെ ത്രിവര്‍ണം വികലമായി ചിത്രീകരിച്ചു. രണ്ട് പത്രങ്ങളിലും വന്നതു കൊണ്ട് പരസ്യ ഏജന്‍സി തയ്യാറാക്കിയ പരസ്യമാണെന്നത് വ്യക്തമാണ്. എന്നാല്‍, ഏത് ഏജന്‍സിയാണ് പരസ്യം തയ്യാറാക്കിയതെന്ന കാര്യത്തില്‍ വ്യക്തതിയില്ല. ദേശീയ പതാകയെ തെറ്റായി ചിത്രീകരിക്കുന്നത് കുറ്റകരമായ കാര്യമാണ്. മനോരമയെ പോലുള്ള പത്രം ഇക്കാര്യത്തില്‍ വരുത്തിയ അനാസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നത്.