ബെയ്ജിങ്: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സ്ഫോടനാത്മകമായ വളര്‍ച്ച കാണാതിരിക്കരുതെന്നും ഇന്ത്യയില്‍ നിന്നുള്ള വെല്ലുവിളിയെ ഗൗരവമായി കാണണമെന്നും ചൈന. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ നേരിടാന്‍ ശക്തമായ നയങ്ങള്‍ കൊണ്ടു വന്നില്ലെങ്കില്‍ ചൈനയ്ക്ക് പുറത്തിരുന്ന് ഇന്ത്യയുടെ കളി കാണേണ്ടി വരുമെന്നും ചൈനയിലെ ബൗദ്ധിക സ്ഥാപനമായ ആന്‍ബൗണ്ട് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു കൊണ്ട് ചൈനീസ് മുഖപത്രമായ ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ മത്സരാത്മകമായ സമ്പദ് വ്യവസ്ഥ വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന. അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനക്ക് മുന്നില്‍ കാഴ്ചക്കാരനാകാന്‍ മാത്രമെ ചൈനക്ക് സാധിക്കുന്നുള്ളൂ. കൂടുതല്‍ വൈവിദ്യമാര്‍ന്ന വികസന തന്ത്രങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ അപകടം ചെയ്യുമെന്നും ചൈനീസ് ബൗദ്ധിക സ്ഥാപനമായ ആന്‍ബൗണ്ട് മുന്നറിയിപ്പ് നല്‍കുന്നു.
തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ വേതനം, യുവാക്കളുടെ വിഭവശേഷി തുടങ്ങിയ കാരണങ്ങള്‍ ഇന്ത്യയെ അടുത്ത ചൈനയാക്കാകും. ആന്‍ബൗണ്ടിനെ ഉദ്ധരിച്ച് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ പൂര്‍ണ്ണമായി വളര്‍ച്ച കൈവരിക്കുന്നത് വരെ കാത്തിരിക്കാനാവില്ല. നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തി പരിഹാരം കാണണം. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ മുന്നേറുകയാണ്. നിലവില്‍ ചൈനയേക്കാള്‍ പിന്നില്‍ നില്‍ക്കുമ്പോഴും ആഗോള മൂലധനം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നും ആന്‍ബൗണ്ട് പറയുന്നു.
കഴിഞ്ഞ കാലങ്ങളില്‍ ചൈന എങ്ങനെയായിരുന്നോ, സമാന സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയില്‍, അത് കൊണ്ട് തന്നെ വികസന മാറ്റത്തിനുള്ള വലിയ സാധ്യതയാണ് ഇന്ത്യയില്‍ കാണുന്നത്. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകാര്യത നേടുന്നത് ചൈന ഗൗരവമായി കാണണം.
ഇന്ത്യയിലെ വിശാലമായ ആഭ്യന്തര വിപണി, ചെറിയ വേതന വ്യവസ്ഥ, നൈപുണ്യമുള്ള തൊഴിലാളികള്‍ ഇതൊക്കെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുന്നത്. അതേ സമയം ജനസംഖ്യ നിയന്ത്രണമുള്ളത് കൊണ്ട് യുവാക്കളുടെ കുറഞ്ഞ് വരുന്നത് ചൈനക്ക് തിരിച്ചടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.