ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ആപ്പ് ;ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കി!

കൊച്ചി:ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് പുറത്തിറക്കുന്ന ബോബി ഫാന്‍സ് ആപ്പിന്റെ ഔപചാരിക പ്രകാശനം മാനന്തവാടി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. ബോബി ചെമ്മണൂരിന്റെയും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും ലാഭേച്ഛയില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരഭം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം കണ്ടെത്തുന്നവരും മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരും ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിചയപ്പെടുത്തണമെന്നും ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം പേരാണ് ആപ്പ് ഇന്റസ്റ്റാള്‍ ചെയ്തത്. എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്. ജനുവരി അവസാനത്തോടെ ഐ ഒ എസ് പ്ലാറ്റ്‌ഫോമിലും ബോബി ഫാന്‍സ് ആപ്പ് ലഭ്യമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top