ചൈന വിറക്കുന്നു !ഇന്ത്യന്‍ സൈന്യത്തിന് ഇനി ആളില്ലാ ടാങ്കുകളും . . !

ന്യുഡൽഹി :ശത്രുക്കൾക്ക് ചങ്കിടിപ്പ് കൂട്ടുന്ന സൈനിക മുന്നേറ്റം ഇന്ത്യയുടെ ആദ്യ ആളില്ലാത്ത ടാങ്ക് മുന്ത്ര പുറത്തിറക്കി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് ആളില്ലാതെ റിമോര്‍ട്ടില്‍ നിയന്ത്രിക്കാനാവുന്ന മൂന്നുതരം മുന്ത്ര ടാങ്കുകള്‍ പുറത്തിറക്കിയത്. ശത്രുനിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍, ആണവ ഭീഷണിയുള്ള സ്ഥലങ്ങളിലെ പരിശോധന തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി മുന്ത്ര-എസ്, മുന്ത്ര-എം, മുന്ത്ര-എന്‍ എന്നിങ്ങനെ മുന്ന് ടാങ്കുകളാണ് ഡിആര്‍ഡിഓ പുറത്തിറക്കിയത്.ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ചെന്നൈ ആവടിയിലെ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡിവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ (സിവിആര്‍ഡിഇ) വികസിപ്പിച്ചെടുക്കുകയും പരീക്ഷിക്കുകയും ചെയ്ത ടാങ്ക് നക്‌സല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ അര്‍ധ സൈനിക വിഭാഗം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദൂരെ നിന്നും റിമോര്‍ട്ടില്‍ നിയന്ത്രിക്കാനാവുന്ന ടാങ്കിന് കുറച്ച് മാറ്റങ്ങള്‍ക്കുടി ആവശ്യമാണ്

ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്കാണ് ഉപയോഗ സജ്ജമാകുന്നത്. ദുര്‍ഘടപ്രദേശങ്ങളിലെ നിരീക്ഷണ ജോലികള്‍ എളുപ്പമാക്കാനും ശത്രു സൈന്യത്തിന് അപ്രതീക്ഷിത പ്രഹരം ഏല്‍പ്പിക്കുവാനും മുന്ത്ര വിഭാഗത്തില്‍പ്പെട്ട ഈ ടാങ്കുകള്‍ക്ക് കഴിയും.ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) സംഘടിപ്പിച്ച ‘ഡിഫന്‍സ് എക്‌സിബിഷനി’ല്‍ ഈ ടാങ്കുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.TANK INDIA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്ത്ര–എം, മുന്ത്ര–എന്‍, മുന്ത്ര–എസ് എന്നിങ്ങനെ ഒരേ ടാങ്കിന്റെ മൂന്നു വ്യത്യസ്ത രൂപങ്ങളാണ് എക്‌സിബിഷനില്‍ അവതരിപ്പിച്ചത്.നിരീക്ഷണാവശ്യത്തിന് ഉപയോഗിക്കാവുന്ന മുന്ത്ര–എസ് ടാങ്കുകള്‍, ആളില്ലാതെ നിയന്ത്രിക്കാവുന്ന ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വാഹനമാണ്. മനുഷ്യര്‍ക്ക് നേരിട്ടുപോയി നിരീക്ഷിക്കാന്‍ സാധ്യമല്ലാത്ത മേഖലകളില്‍ നിരീക്ഷണ വാഹനമായി ഉപയോഗിക്കാവുന്ന ടാങ്കാണിത്.

മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന ‘മൈനുകള്‍’ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ‘ആളില്ലാ ടാങ്കാ’ണ് മുന്ത്ര–എം വിഭാഗത്തിലുള്ളത്. ആണവ ചോര്‍ച്ച നിമിത്തമോ, ജൈവായുധങ്ങളുടെ ഉപയോഗം നിമിത്തമോ മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ടാങ്കുകളാണ് മുന്ത്ര–എന്‍ വിഭാഗത്തില്‍പ്പെടുന്നത്.ഒരു നിരീക്ഷണ റഡാര്‍, ക്യാമറ, 15 കിലോമീറ്റര്‍ അകലെയുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്ന ‘ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍’ എന്നിവയാണ് ഈ ‘ആളില്ലാ ടാങ്കു’കളിലുണ്ടാവുക.വിദൂരത്തുനിന്ന് നിയന്ത്രിക്കാവുന്ന ഇത്തരം ടാങ്കുകള്‍, നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിന് താല്‍പര്യമറിയിച്ച് അര്‍ധസൈനിക വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യത്തിന് ഉപയോഗിക്കണമെങ്കില്‍ ടാങ്കില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരും.രാജസ്ഥാനിലെ മരുഭൂമിയിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ വെച്ച് ടാങ്കുകളുടെ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്തി. ശക്തമായ ചൂടിനെ അതിജീവിക്കാന്‍ സാധിക്കുന്ന ടാങ്കില്‍ നിരീക്ഷണ ക്യമറകള്‍, 15 കിലോമീറ്റര്‍അകലത്തിലുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്ന ലേസര്‍ റേഞ്ച് ഫൈന്റര്‍ എന്നിവയാണ് ഈ ആളില്ലാ വാഹനത്തിലുണ്ടാവുക. ടാങ്കുകള്‍ നിയന്ത്രിക്കാനുള്ള സിസിപിടി വെഹിക്കിള്‍ എന്ന റിമോട്ട് കമാന്റ് സെന്ററും ആവടിയില്‍ പ്രദര്‍ശനത്തിന് വെച്ചു

Top